---
title: "ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; ആക്രമണത്തിനുശേഷം ഭർത്താവ് മുങ്ങി"
english_title: "Husband rapes his wife; The husband drowned after the attack"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235056/husband-rapes-his-wife-the-husband-drowned-after-the-attack"
published_at: "2024-09-12T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e29754e8710_66e29659b55fc_stabbed.jpg"
keywords: []
---

# ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; ആക്രമണത്തിനുശേഷം ഭർത്താവ് മുങ്ങി

> **Lead Summary:** ** ** ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുമ്പോളി വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടില്‍ ടിന്റുവിന്റെ ഭാര്യ മിനിമോള്‍ക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.

## Article Content

** ** ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുമ്പോളി വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടില്‍ ടിന്റുവിന്റെ ഭാര്യ മിനിമോള്‍ക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.

വെട്ടേറ്റ മിനിമോള്‍ നിലവിളിച്ചുകൊണ്ട് അയല്‍വീട്ടിലേക്ക് ഓടിയെത്തി. എന്നാല്‍, പിന്നാലെയെത്തിയ ടിന്റു അയല്‍വീട്ടിലെത്തി വീണ്ടും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

തലയ്ക്കും കൈകാലുകള്‍ക്കും മുതുകിനും വെട്ടേറ്റ മിനിമോളെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

ആക്രമണത്തിനുശേഷം ടിന്റു ബൈക്കില്‍ കടന്നതായി പോലീസ് പറഞ്ഞു. ഇതിനുമുന്‍പ് കൊല്ലത്തു താമസിക്കുമ്പോഴും മിനിമോള്‍ക്കു നേരേ ആക്രമണം ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235056/husband-rapes-his-wife-the-husband-drowned-after-the-attack)