---
title: "ഇരിട്ടിയിൽ കുരങ്ങൻ്റെ അക്രമം ; തേങ്ങയേറേറ്റ് വീട്ടമ്മയുടെ കണ്ണിന് പരിക്ക്"
english_title: "A woman's eye was injured by a coconut plucked by a monkey"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235014/a-womans-eye-was-injured-by-a-coconut-plucked-by-a-monkey"
published_at: "2024-09-12T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e275c14e71a_download_(2).jpg"
keywords: []
---

# ഇരിട്ടിയിൽ കുരങ്ങൻ്റെ അക്രമം ; തേങ്ങയേറേറ്റ് വീട്ടമ്മയുടെ കണ്ണിന് പരിക്ക്

> **Lead Summary:** **ഇരിട്ടി : **കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങ കൊണ്ട്‌ സ്ത്രീയുടെ കണ്ണിന്‌ പരിക്കേറ്റു. പടിയൂർ പഞ്ചായത്തിലെ കുയിലൂർ വളവിന് സമീപം സതീ നിലയത്തിൽ സതീദേവി ക്കാണ് പരിക്കേറ്റത്.

## Article Content

**ഇരിട്ടി : **കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങ കൊണ്ട്‌ സ്ത്രീയുടെ കണ്ണിന്‌ പരിക്കേറ്റു. പടിയൂർ പഞ്ചായത്തിലെ കുയിലൂർ വളവിന് സമീപം സതീ നിലയത്തിൽ സതീദേവി ക്കാണ് പരിക്കേറ്റത്.

വീടിന് പിറകിലെ തെങ്ങിൽ നിന്ന് കുരങ്ങിൻകൂട്ടം തേങ്ങ പറിച്ചിടുന്ന ശബ്ദംകേട്ട് വെളിയിലിറങ്ങിയതായിരുന്നു സതീദേവി. തെങ്ങിന്റെ മുകളിലേക്ക് നോക്കി ശബ്ദമുണ്ടാക്കി ഓടിക്കുന്നതിനിടെ കുരങ്ങ്‌ തേങ്ങ പറിച്ചെറിയുകയായിരുന്നെന്ന്‌ സതീദേവി പറഞ്ഞു.

മുഖത്തും കണ്ണിനും പരിക്കേറ്റ സതീദേവിയെ ഉടൻ കണ്ണൂരിലെ എ.കെ.ജി ആസ്പത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയ വേണ്ടിവന്നു. കുയിലൂരിൽ കുരങ്ങിന്റെയും കാട്ടു പന്നിയുടേയും ശല്യം രൂക്ഷമാണ്.

വനമേഖലയിൽ നിന്നും 25 കിലോമീറ്ററോളം അകലെയുള്ള പ്രദേശമായിട്ടും പൊറുതിമുട്ടി കഴിയുകയാണ് നാട്ടുകാർ. പത്തും അമ്പതും എണ്ണമടങ്ങുന്ന കൂട്ടമായി എത്തുന്ന കുരങ്ങുകൾ വീട്ടിനുള്ളിൽ കയറി ഉണ്ടാക്കുന്ന ശല്യത്തിന് പുറമെ കാർഷിക വിളകൾക്കും വലിയ നാശമാണ് ഉണ്ടാക്കുന്നത്.

ചിലത് അക്രമകാരികളുമാകുന്നുണ്ട്. കുരങ്ങുകളെ കാട്ടിലേക്ക് തുരത്താനോ കൂട് സ്ഥാപിച്ച് പിടിക്കാനോ വനം വകുപ്പിൽ നിന്നു നടപടി ഉണ്ടാകുന്നിെല്ലന്ന്‌ ആക്ഷേപമുണ്ട്‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235014/a-womans-eye-was-injured-by-a-coconut-plucked-by-a-monkey)