---
title: "വിധിയേ  ഇത്ര ക്രൂരത വേണ്ടായിരുന്നു ; അച്ഛനും, അമ്മക്കും, സഹോദരിക്കും പിറകെ  ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ  ജെൻസനും പോയി"
english_title: "Fate did not want to be so cruel; Fiancé Jensen also left, leaving Shruti alone with her father, mother and sister."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234937/fate-did-not-want-to-be-so-cruel-fianc-jensen-also-left-leaving-shruti-alone-with-her-father-mother-and-sister"
published_at: "2024-09-11T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1c4232c3b5_download_(1).jpg"
keywords: []
---

# വിധിയേ  ഇത്ര ക്രൂരത വേണ്ടായിരുന്നു ; അച്ഛനും, അമ്മക്കും, സഹോദരിക്കും പിറകെ  ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ  ജെൻസനും പോയി

> **Lead Summary:** ****** കൽപ്പറ്റയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൻ മരിച്ചു. അതീവ ​ഗുരുതരമായി വെന്റിലേറ്ററിൽ തുടരുന്നതിനിടയാണ് മരണം സംഭവിച്ചത്.

## Article Content

****** കൽപ്പറ്റയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൻ മരിച്ചു. അതീവ ​ഗുരുതരമായി വെന്റിലേറ്ററിൽ തുടരുന്നതിനിടയാണ് മരണം സംഭവിച്ചത്.

കൽപറ്റയിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് ജെൻസണ് പരിക്കേറ്റത്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിന്‍റെ മുന്‍ഭാഗം തകർന്നു. ‌

വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234937/fate-did-not-want-to-be-so-cruel-fianc-jensen-also-left-leaving-shruti-alone-with-her-father-mother-and-sister)