---
title: "തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് തുടരാനാകില്ല ; കെ.പി സാജു അയോഗ്യനെന്ന് കണ്ണൂർ ജോയിൻ്റ് രജിസ്ട്രാർ"
english_title: "Thalassery Indira Gandhi Cooperative Hospital President cannot continue; Kannur Joint Registrar says KP Saju is ineligible"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234932/thalassery-indira-gandhi-cooperative-hospital-president-cannot-continue-kannur-joint-registrar-says-kp-saju-is-ineligible"
published_at: "2024-09-11T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1c06fad8a0_Untitled-1_copy.jpg"
keywords: []
---

# തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് തുടരാനാകില്ല ; കെ.പി സാജു അയോഗ്യനെന്ന് കണ്ണൂർ ജോയിൻ്റ് രജിസ്ട്രാർ

> **Lead Summary:** **തലശേരി: ** 1969ലെ കേരള സഹകരണ ചട്ടം 44 , സംഘം ബൈലോ 16 എന്നിവ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിൽ നിന്നും കെ.പി സാജുവിനെ അയോഗ്യനാക്കിയത്.

## Article Content

**തലശേരി: ** 1969ലെ കേരള സഹകരണ ചട്ടം 44 , സംഘം ബൈലോ 16 എന്നിവ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിൽ നിന്നും കെ.പി സാജുവിനെ അയോഗ്യനാക്കിയത്.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്തിരിക്കെ തന്നെ കെ.പി സാജു ചട്ടം ലംഘിച്ച് സമാനസ്വഭാവമുള്ള പാനൂരിലെ ഡി നോവ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ മാനേജിംഗ് പാർട്ണർ സ്ഥാനത്ത് പ്രവർത്തിച്ചു എന്നത് ചൂണ്ടിക്കാട്ടി കടവത്തൂർ സ്വദേശിയായ ഇ.കെ പവിത്രൻ നൽകിയ പരാതിയെ തുടർന്നാണ് കെ.പി സാജുവിനെ അയോഗ്യനാക്കിയത്.

അയോഗ്യനാക്കണമെന്ന് കാണിച്ച് തലശേരി അസി. രജിസ്ട്രാറെടുത്ത തീരുമാനത്തിനെതിരെ സാജു ഹൈക്കോടതിയെ സമീപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234932/thalassery-indira-gandhi-cooperative-hospital-president-cannot-continue-kannur-joint-registrar-says-kp-saju-is-ineligible)