---
title: "വീണ്ടും പി.ശശിയെ കുടഞ്ഞ് പിവി അൻവർ ; പൊലീസിൽ ആർ.എസ്.എസ് സംഘമുണ്ടെന്ന  ഇന്റലിജൻസ് റിപ്പോർട്ട് പി.ശശി പൂഴ്ത്തിയെന്ന് ആരോപണം."
english_title: "RSS group in police; Intelligence report p. PV Anwar said that Sashi was hoarded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234826/rss-group-in-police-intelligence-report-p-pv-anwar-said-that-sashi-was-hoarded"
published_at: "2024-09-11T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e158461feae_66e1546039b85_PVANWAR.jpg"
keywords: []
---

# വീണ്ടും പി.ശശിയെ കുടഞ്ഞ് പിവി അൻവർ ; പൊലീസിൽ ആർ.എസ്.എസ് സംഘമുണ്ടെന്ന  ഇന്റലിജൻസ് റിപ്പോർട്ട് പി.ശശി പൂഴ്ത്തിയെന്ന് ആരോപണം.

> **Lead Summary:** ** **പൊലീസിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ആവർത്തിച്ച് പി.വി അൻവർ എം.എൽ.എ. ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ച സംബന്ധിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി. ഇതിന് പിന്നിൽ പി.ശശിയും എ.ഡി.ജി.പിയുമാണെന്ന ഗുരുതര ആരോപണവും അൻവർ ഉയർത്തിയിട്ടുണ്ട്.

## Article Content

** **പൊലീസിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ആവർത്തിച്ച് പി.വി അൻവർ എം.എൽ.എ. ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ച സംബന്ധിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി. ഇതിന് പിന്നിൽ പി.ശശിയും എ.ഡി.ജി.പിയുമാണെന്ന ഗുരുതര ആരോപണവും അൻവർ ഉയർത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി ഇന്റലിജൻസ് റിപ്പോർട്ട് കണ്ടിട്ടില്ല. വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിക്കുകയായിരുന്നു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് കാര്യങ്ങൾ ബോധ്യമാവുമ്പോൾ അദ്ദേഹം തിരുത്തുമെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങൾ എത്തുന്നില്ല.

പി.ശശിയെന്ന ബാരിക്കേഡിൽ തട്ടി ഇത് നിൽക്കുകയാണ്. കാര്യങ്ങൾ ബോധ്യപ്പെടുന്നത് വരെ എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി നിലപാട് മാറ്റില്ല. പി.ശശിക്കെതിരെ പാർട്ടിക്ക് പരാതി എഴുതി നൽകുമെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234826/rss-group-in-police-intelligence-report-p-pv-anwar-said-that-sashi-was-hoarded)