---
title: "കണ്ണൂരിൽ ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ യുവാവ് മകളെ മർദിച്ച കേസിൽ ജയിലിൽ."
english_title: "A young man who was released from jail in the case of trying to kill his wife in Kannur is in jail in the case of beating his daughter."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234791/a-young-man-who-was-released-from-jail-in-the-case-of-trying-to-kill-his-wife-in-kannur-is-in-jail-in-the-case-of-beating-his-daughter"
published_at: "2024-09-11T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e13e1a0317e_Untitled-7_copy.jpg"
keywords: []
---

# കണ്ണൂരിൽ ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ യുവാവ് മകളെ മർദിച്ച കേസിൽ ജയിലിൽ.

> **Lead Summary:** **കണ്ണൂർ: ** കണ്ണൂരിൽ ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ യുവാവ് മകളെ മർദിച്ച കേസിൽ ജയിലിൽ.

## Article Content

**കണ്ണൂർ: ** കണ്ണൂരിൽ ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ യുവാവ് മകളെ മർദിച്ച കേസിൽ ജയിലിൽ.

കണ്ണൂർ ചെറുകുന്ന് എടക്കേപ്പുറം വെസ്റ്റിലെ മുരുകനെ (38)യാണ് കണ്ണപുരം സി.ഐ: ബാബുമോൻ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ചത്തേക്ക് റിമാണ്ട് ചെയ്തു. നേരത്തെ മുരുകൻ ഭാര്യ സിത്താരയെ ആക്രമിച്ച കേസിൽ ജയിലിലായിരുന്നു.

ഭാര്യ തന്നെ മുൻകയ്യെ ടുത്താണത്രെ ഇയാളെ ജാമ്യത്തിലിറ ക്കിയിരുന്നത്. രാവിലെ ചെറുകുന്ന് തറയിലെ ഹോട്ടലിൽ അമ്മയും പത്ത് വയസുള്ള മകളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുരുകൻ കയറിച്ചെന്ന് ഭാര്യയെ മർദിക്കാൻ ശ്രമിക്കുകയായിരുന്നു.

മർദന മേൽക്കാതിരിക്കാൻ സിത്താര ഓടിപ്പോയ തോടെ മുരുകൻ മകളെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞെത്തിയ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബാല നീതി വകുപ്പനുസരിച്ചാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234791/a-young-man-who-was-released-from-jail-in-the-case-of-trying-to-kill-his-wife-in-kannur-is-in-jail-in-the-case-of-beating-his-daughter)