---
title: "ഗണേശോത്സവ ഘോഷയാത്ര; കണ്ണൂരിൽ 24 പേർക്കെതിരെ കേസ്"
english_title: "Ganesh festival procession; Case against 24 people in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234788/ganesh-festival-procession-case-against-24-people-in-kannur"
published_at: "2024-09-11T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e13bbb8e699_download_(6).jpg"
keywords: []
---

# ഗണേശോത്സവ ഘോഷയാത്ര; കണ്ണൂരിൽ 24 പേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ : **സാർവജനിക ഗണേശോൽസവത്തിന്റെ ഭാഗമായി ശബ്ദശല്യം സൃഷ്ടിക്കും വിധം ഉച്ചഭാഷിണി ഉപയോഗിച്ചതിന് കണ്ണൂരിൽ 24 പേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ : **സാർവജനിക ഗണേശോൽസവത്തിന്റെ ഭാഗമായി ശബ്ദശല്യം സൃഷ്ടിക്കും വിധം ഉച്ചഭാഷിണി ഉപയോഗിച്ചതിന് കണ്ണൂരിൽ 24 പേർക്കെതിരെ പോലീസ് കേസെടുത്തു.

പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് പയ്യാമ്പലത്തേക്ക് നിമജ്ജന ഘോഷയാത്ര നടത്തിയവർക്കെതിരെയാണ് കേസ്. കെ.എൽ 13 വൈ. 7017 മിനിലോറി ഡ്രൈവർ ലതീഷ്, കെ.എൽ 41 ഇ. 3675 മിനിലോറി ഡ്രൈവർ മുഹമ്മിൻ, ആദർശ്, വൈഷ്ണവ് എന്നിവർക്കും കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തിട്ടുള്ളത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വാഹനഗതാഗതം തടസപ്പെടുത്തിയതിനുകൂടിയാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234788/ganesh-festival-procession-case-against-24-people-in-kannur)