---
title: "ഒടുവിൽ നടപടി ; കോൺഗ്രസ് നേതാവ്  സി ടി സജിത്തിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കി ; ഇന്ദിരാഗാന്ധി ആശുപത്രി ഡയറക്ടർ സ്ഥാനം രാജിവെക്കാനും നിർദ്ദേശം"
english_title: "Final action; Congress leader CT Sajith removed from party posts; The director of Indira Gandhi Hospital has also been asked to resign"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234679/final-action-congress-leader-ct-sajith-removed-from-party-posts-the-director-of-indira-gandhi-hospital-has-also-been-asked-to-resign"
published_at: "2024-09-10T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e05f9a8f351_Untitled-4_copy.jpg"
keywords: []
---

# ഒടുവിൽ നടപടി ; കോൺഗ്രസ് നേതാവ്  സി ടി സജിത്തിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കി ; ഇന്ദിരാഗാന്ധി ആശുപത്രി ഡയറക്ടർ സ്ഥാനം രാജിവെക്കാനും നിർദ്ദേശം

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സി ടി സജിത്തിനെ കോൺഗ്രസിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. കെ പി സി സി പ്രസിഡണ്ട് കെ.സുധാകരൻ്റെ നിർദ്ദേശ പ്രകാരം ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ആണ് നടപടി സ്വീകരിച്ചത്.

## Article Content

**കണ്ണൂർ:** കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സി ടി സജിത്തിനെ കോൺഗ്രസിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. കെ പി സി സി പ്രസിഡണ്ട് കെ.സുധാകരൻ്റെ നിർദ്ദേശ പ്രകാരം ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ആണ് നടപടി സ്വീകരിച്ചത്.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ടിനെതിരെ സഹകരണ വകുപ്പിന് പരാതി നൽകിയതാണ് നടപടിക്ക് കാരണം.

നടപടി ആവശ്യപ്പെട്ട് നേരത്തെ ഡിസിസി ഉന്നതാധികാര സമിതി കെപിസിസിക്ക് കത്ത് നൽകിയിരുന്നു. ഡി സി സി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതിന് പുറമെ യു ഡി എഫ് തലശേരി മണ്ഡലം ചെയർമാൻ സ്ഥാനത്തു നിന്നും നീക്കിയിട്ടുണ്ട്. ഇന്ദിരാഗാന്ധി ആശുപത്രി ഡയറക്ടർ സ്ഥാനം രാജിവെക്കാനും നിർദ്ദേശം നൽകിയതായും സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234679/final-action-congress-leader-ct-sajith-removed-from-party-posts-the-director-of-indira-gandhi-hospital-has-also-been-asked-to-resign)