---
title: "കോഴിക്കോട് ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു"
english_title: "Six more people have been confirmed with yellow fever in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234638/six-more-people-have-been-confirmed-with-yellow-fever-in-kozhikode"
published_at: "2024-09-10T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e01f2ae3ebc_66e00f997da44_yello.jpg"
keywords: []
---

# കോഴിക്കോട് ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

> **Lead Summary:** ****** കോഴിക്കോട് കൊമ്മേരിയിൽ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോ​ഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കൊമ്മേരിയിൽ നിന്നും വീണ്ടും രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

## Article Content

****** കോഴിക്കോട് കൊമ്മേരിയിൽ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോ​ഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കൊമ്മേരിയിൽ നിന്നും വീണ്ടും രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ രോ​ഗബാധിതരുടെ എണ്ണം 53 ആയി ഉയർന്നിരിക്കുകയാണ്. ഇന്നലെ അഞ്ച് പേർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ രോ​ഗം ബാധിച്ച 27 വയസുള്ള യുവതിയുടെ നില ​ഗുരുതരമാണ്.

ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് കിണറുകളിലായിട്ടാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കിണറിൽ നിന്നുള്ള പമ്പിം​ഗ് നിർത്തിവെച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234638/six-more-people-have-been-confirmed-with-yellow-fever-in-kozhikode)