---
title: "നാദാപുരത്ത് വൻ ലഹരി വേട്ട,  കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ .  "
english_title: "Two people, including a woman, were arrested for carrying MDMA in a car after a massive drug hunt in Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234539/two-people-including-a-woman-were-arrested-for-carrying-mdma-in-a-car-after-a-massive-drug-hunt-in-nadapuram"
published_at: "2024-09-10T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfd7783f43c_de2fce1d-ebcf-4108-892e-82d914f44040.jpg"
keywords: []
---

# നാദാപുരത്ത് വൻ ലഹരി വേട്ട,  കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ .  

> **Lead Summary:** **നാദാപുരം : **നാദാപുരത്ത് കാറിൽ കടത്തുകയായിരുന്ന 32 ഗ്രാം എം ഡി എം എയുമായി രണ്ട് പേർ പിടിയിൽ .

## Article Content

**നാദാപുരം : **നാദാപുരത്ത് കാറിൽ കടത്തുകയായിരുന്ന 32 ഗ്രാം എം ഡി എം എയുമായി രണ്ട് പേർ പിടിയിൽ .

വയനാട് സ്വദേശിയായ മുഹമ്മദ് ഇജാസ്, വയനാട് കമ്പളക്കാട് സ്വദേശിനി അഖില ( 26 ) എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

ഇന്നലെ രാത്രി പേരോട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് ഇവരുവരെയും മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.

കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പേരോട് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ കാറിൽ നിന്നും എംഡിഎംഎയും ചെറിയ ത്രാസും കണ്ടെടുത്തത്.

പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതി മുഹമ്മദ് ഇജാസ് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234539/two-people-including-a-woman-were-arrested-for-carrying-mdma-in-a-car-after-a-massive-drug-hunt-in-nadapuram)