---
title: "കോട്ടയത്ത് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു ; 35 പേർക്ക് പരിക്ക്, ഒരു യുവതിയുടെ നില ഗുരുതരം"
english_title: "Six vehicles collided in Kottayam; 35 people were injured, a young woman is in critical condition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234496/six-vehicles-collided-in-kottayam-35-people-were-injured-a-young-woman-is-in-critical-condition"
published_at: "2024-09-10T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfcee00c401_Untitled-1_copy.jpg"
keywords: []
---

# കോട്ടയത്ത് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു ; 35 പേർക്ക് പരിക്ക്, ഒരു യുവതിയുടെ നില ഗുരുതരം

> **Lead Summary:** **** കോട്ടയം എംസി റോഡിൽ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്. റോഡിന് മധ്യ ഭാഗത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന് പിന്നിൽ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പർ ലോറിയും ട്രാവലറും കെഎസ്ആർടിസിയും അതിന്റെ പിന്നിലായി കാറും വന്നിടിക്കുകയായിരുന്നു.

## Article Content

**** കോട്ടയം എംസി റോഡിൽ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്. റോഡിന് മധ്യ ഭാഗത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന് പിന്നിൽ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പർ ലോറിയും ട്രാവലറും കെഎസ്ആർടിസിയും അതിന്റെ പിന്നിലായി കാറും വന്നിടിക്കുകയായിരുന്നു.

ഇന്നലെ  വൈകുന്നേരം 5.30ഓടെയാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം ടൗണിൽ സിനിമാ തിയേറ്ററിന് സമീപത്തായാണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ്, ട്രാവലർ, കാർ എന്നിവയിലുണ്ടായിരുന്ന ആളുകൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരു യുവതിയുടെ നില ഗുരുതരമാണ്.

ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ 34 പേർ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234496/six-vehicles-collided-in-kottayam-35-people-were-injured-a-young-woman-is-in-critical-condition)