---
title: "നാദാപുരത്ത്  മുളകുപൊടി വിതറി വ്യാപാരിയെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍"
english_title: "An incident in Nadapuram where a merchant was attacked by throwing chilli powder; The accused was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234325/an-incident-in-nadapuram-where-a-merchant-was-attacked-by-throwing-chilli-powder-the-accused-was-arrested"
published_at: "2024-09-09T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de92fcbaff0_download_(4).jpg"
keywords: []
---

# നാദാപുരത്ത്  മുളകുപൊടി വിതറി വ്യാപാരിയെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍

> **Lead Summary:** **നാദാപുരം: **നാദാപുരം തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ചുകയറി മുളകുപൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.

## Article Content

**നാദാപുരം: **നാദാപുരം തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ചുകയറി മുളകുപൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.

തണ്ണീർപന്തൽ സ്വദേശി കപ്പള്ളി താഴെ രാംജിത്തിനെയാണ് (27) നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. ടൗണിലെ ടിടി ഫ്രൂട്ട് സ്റ്റാൾ ഉടമ താവോടി താഴെ ഇബ്രാഹിമിനെയാണ് (53) യുവാവ് ആക്രമിച്ചത്.

മുളക് പൊടി എറിഞ്ഞതിന് ശേഷം പട്ടിക വടി കൊണ്ടും മറ്റും അക്രമിച്ചെന്നാണ് പരാതി. വെള്ളിഴായ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.

പരിക്കേറ്റ ഇബ്രാഹിം നാദാപുരം ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234325/an-incident-in-nadapuram-where-a-merchant-was-attacked-by-throwing-chilli-powder-the-accused-was-arrested)