---
title: "ഭ​ർ​ത്താ​വി​ന്റെ പീ​ഡ​നം,  യു​വ​തി​ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ"
english_title: "Torture by the husband, the girl died after pouring petrol on her and setting her on fire."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234297/torture-by-the-husband-the-girl-died-after-pouring-petrol-on-her-and-setting-her-on-fire"
published_at: "2024-09-09T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de7f575ce74_66de731621c2e_death.jpg"
keywords: []
---

# ഭ​ർ​ത്താ​വി​ന്റെ പീ​ഡ​നം,  യു​വ​തി​ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ

> **Lead Summary:** ****ഭ​ർ​ത്താ​വി​ന്റെ പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി​ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ . ഹു​ളി​മാ​വ് അ​ക്ഷ​യ​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന അ​നു​ഷ​യാ​ണ് മ​രി​ച്ച​ത്.

## Article Content

****ഭ​ർ​ത്താ​വി​ന്റെ പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി​ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ . ഹു​ളി​മാ​വ് അ​ക്ഷ​യ​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന അ​നു​ഷ​യാ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് ശ്രീ​ഹ​രി​ക്ക് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ത് അ​നു​ഷ ചോ​ദ്യം ചെ​യ്ത​തോ​ടെ പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

ര​ണ്ടു​മാ​സ​മാ​യി വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി ഇ​യാ​ൾ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​നം​നൊ​ന്താ​ണ് അ​നു​ഷ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

അ​ഞ്ച് വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് ഒ​രു കു​ട്ടി​യു​ണ്ട്. കു​ളി​മു​റി​യി​ൽ​നി​ന്ന് വീഡി​യോ കോ​ളി​ലൂ​ടെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ന്ന​ത് കാ​ണി​ക്കു​മെ​ന്ന് അ​നു​ഷ ഭ​ർ​ത്താ​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234297/torture-by-the-husband-the-girl-died-after-pouring-petrol-on-her-and-setting-her-on-fire)