---
title: "ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു"
english_title: "An auto driver who tried to commit suicide by pouring petrol on his body and setting himself on fire died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233865/an-auto-driver-who-tried-to-commit-suicide-by-pouring-petrol-on-his-body-and-setting-himself-on-fire-died"
published_at: "2024-09-07T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbf8dc5ef02_66dbf64fb9388_death.jpg"
keywords: []
---

# ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു

> **Lead Summary:** ** **മലപ്പുറത്ത് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. സുജിത്ത് ആണ് മരിച്ചത്. പൊന്നാനി അത്താണിയിൽ വച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു .

## Article Content

** **മലപ്പുറത്ത് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. സുജിത്ത് ആണ് മരിച്ചത്. പൊന്നാനി അത്താണിയിൽ വച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു .

ഗുരുതരമായി പൊള്ളലേറ്റ നിലയിൽ സുജിത്തിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233865/an-auto-driver-who-tried-to-commit-suicide-by-pouring-petrol-on-his-body-and-setting-himself-on-fire-died)