---
title: "14 കാരിക്ക്  ലൈംഗിക പീഡനം ; 26കാരന് 80 വർഷം തടവും, 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി."
english_title: "14-year-old sexually assaulted; The Thaliparam Pocso Court sentenced the 26-year-old to 80 years in prison and a fine of Rs 2 lakh."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233839/14-year-old-sexually-assaulted-the-thaliparam-pocso-court-sentenced-the-26-year-old-to-80-years-in-prison-and-a-fine-of-rs-2-lakh"
published_at: "2024-09-07T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbe16edd0e6_Untitled-3_copy.jpg"
keywords: []
---

# 14 കാരിക്ക്  ലൈംഗിക പീഡനം ; 26കാരന് 80 വർഷം തടവും, 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി.

> **Lead Summary:** ** **പതിനാലുകാരിയെ പല ദിവസങ്ങളിൽ നിരന്തര ലൈംഗിക പീഡനത്തിനി രയാക്കിയ 26കാരനെ പോക്സോ കോടതി 80 വർഷം തടവിനും, രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

## Article Content

** **പതിനാലുകാരിയെ പല ദിവസങ്ങളിൽ നിരന്തര ലൈംഗിക പീഡനത്തിനി രയാക്കിയ 26കാരനെ പോക്സോ കോടതി 80 വർഷം തടവിനും, രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

ഇരിണാവ് മടക്കരയിലെ കരിക്കൻ രാഗേന്ദിനെയാണ് (26) തളിപ്പറമ്പ പോക്സോ കോടതി ജഡ്‌ജ്: ആർ.രാജേഷ് ശിക്ഷിച്ചത്. നാല് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിൽ പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധി യിൽ താമസക്കാരിയായ പെൺകുട്ടിയെ പലതവണകളി ലായി പീഡിപ്പിച്ചുവെന്നാണ് കേസ്.

കുട്ടിയുടെ വീട്ടിൽ വച്ച് രാത്രികാലങ്ങളിൽ പീഡനത്തിനി രയാക്കുകയായിരുന്നുവത്രെ. അന്നത്തെ പഴയങ്ങാടി സി. ഐ: എം.ഇ. രാജഗോപാലാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233839/14-year-old-sexually-assaulted-the-thaliparam-pocso-court-sentenced-the-26-year-old-to-80-years-in-prison-and-a-fine-of-rs-2-lakh)