---
title: "നാട്ടിലേക്കുള്ള യാത്രക്കിടെ നഴ്സിങ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു"
english_title: "A nursing student died after falling from the train on her way home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233826/a-nursing-student-died-after-falling-from-the-train-on-her-way-home"
published_at: "2024-09-07T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbd92eb619c_66dbd188d3006_death.jpg"
keywords: []
---

# നാട്ടിലേക്കുള്ള യാത്രക്കിടെ നഴ്സിങ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു

> **Lead Summary:** *** *** ബംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ വായ്പൂര് സ്വദേശിനി നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽനിന്ന് വീണ് മരിച്ചു. വായ്പൂര് ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ കൃഷ്ണപ്രിയ ആണ് മരിച്ചത്.

## Article Content

*** *** ബംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ വായ്പൂര് സ്വദേശിനി നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽനിന്ന് വീണ് മരിച്ചു. വായ്പൂര് ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ കൃഷ്ണപ്രിയ ആണ് മരിച്ചത്.

ബംഗളൂരുവിൽ 2ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ 8ന് മരിച്ചു. സഹോദരൻ: എസ്.ആകാശ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233826/a-nursing-student-died-after-falling-from-the-train-on-her-way-home)