---
title: "പുഴയിൽ വീണെന്ന് സംശയം; കണ്ണൂർ സ്വദേശി യുവാവിനായി തിരച്ചിൽ ഊർജിതം"
english_title: "Suspected to have fallen into the river; The search for the youth from Kannur is intense"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233762/suspected-to-have-fallen-into-the-river-the-search-for-the-youth-from-kannur-is-intense"
published_at: "2024-09-06T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db21c11ff27_66db1dcd05853_missing.jpg"
keywords: []
---

# പുഴയിൽ വീണെന്ന് സംശയം; കണ്ണൂർ സ്വദേശി യുവാവിനായി തിരച്ചിൽ ഊർജിതം

> **Lead Summary:** ** **യുവാവ് പുഴയിൽ വീണെന്ന് സംശയം. ഇരിട്ടി വട്ട്യറ പുഴയിൽ യുവാവിനായി തിരച്ചിൽ. ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ എന്ന യുവാവിനെയാണ് കാണാതായത്.

## Article Content

** **യുവാവ് പുഴയിൽ വീണെന്ന് സംശയം. ഇരിട്ടി വട്ട്യറ പുഴയിൽ യുവാവിനായി തിരച്ചിൽ. ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ എന്ന യുവാവിനെയാണ് കാണാതായത്.

പുഴയിൽ വീണെന്നാണ് സംശയിക്കുന്നത്. ഇരിട്ടി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ജോബിൻ പുഴക്കരികിൽ എത്തിയെതെന്നു സുഹൃത്തുക്കൾ പറയുന്നു.

സുഹൃത്തുക്കൾ മടങ്ങിയെങ്കിലും ജോബിൻ പുഴക്കരികിൽ നിന്നും ആ സമയത്ത് മടങ്ങിയിരുന്നില്ല. രാത്രിയിലും വീട്ടിൽ എത്താതിരുന്നതോടെയാണ് പുഴയിൽ വീണതായിരിക്കാം എന്ന നിഗമനത്തിൽ നാട്ടുകാർ എത്തുന്നത്. ജോബിന്റെ വസ്ത്രം പുഴക്കരികിൽ അഴിച്ചു വെച്ചതായി കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233762/suspected-to-have-fallen-into-the-river-the-search-for-the-youth-from-kannur-is-intense)