---
title: " കുടിച്ച് പാമ്പായി സ്‌കൂളിലെത്തിയ അധ്യാപകൻ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചുമാറ്റി"
english_title: "The teacher, who came to school as a snake after drinking, cut off the hair of the student"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233636/the-teacher-who-came-to-school-as-a-snake-after-drinking-cut-off-the-hair-of-the-student"
published_at: "2024-09-06T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66daae7021faf_66da99065d20b_viral.jpg"
keywords: []
---

#  കുടിച്ച് പാമ്പായി സ്‌കൂളിലെത്തിയ അധ്യാപകൻ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചുമാറ്റി

> **Lead Summary:** ** **അധ്യാപകദിനത്തില്‍ കുടിച്ചു പാമ്പായി സ്‌കൂളില്‍ എത്തിയ അധ്യാപകന്‍ മദ്യലഹരിയിൽ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചുമാറ്റി. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

## Article Content

** **അധ്യാപകദിനത്തില്‍ കുടിച്ചു പാമ്പായി സ്‌കൂളില്‍ എത്തിയ അധ്യാപകന്‍ മദ്യലഹരിയിൽ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചുമാറ്റി. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകനെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മദ്യപിച്ച അധ്യാപകന്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നിലവിളിക്കുന്നത്

വീഡിയോയില്‍ കാണാം. മുടി മുറിക്കുന്നത് വീഡിയോ പകര്‍ത്തിയതിന് പ്രദേശവാസിയോട് അധ്യാപകന്‍ വഴക്കിടുകയും ചെയ്യുന്നുണ്ട്.

[https://twitter.com/i/status/1831614238621679846](https://twitter.com/i/status/1831614238621679846)

‘നിങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ കഴിയും, പക്ഷേ എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെ’ന്ന് അധ്യാപകന്‍ പറയുന്നത് കേള്‍ക്കാം.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് അടിയന്തര ഇടപെടല്‍ ഉണ്ടായത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233636/the-teacher-who-came-to-school-as-a-snake-after-drinking-cut-off-the-hair-of-the-student)