---
title: "മാഹിയിൽ ഡ്യൂട്ടി റൂമിൽ മദ്യപിച്ച് പൊലീസുകാരൻ ഓഫിസറെ പൊതിരെ തല്ലി                           "
english_title: "A drunk policeman beat up an officer in the duty room"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233619/a-drunk-policeman-beat-up-an-officer-in-the-duty-room"
published_at: "2024-09-06T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66daa0f9660cb_Untitled-5_copy.jpg"
keywords: []
---

# മാഹിയിൽ ഡ്യൂട്ടി റൂമിൽ മദ്യപിച്ച് പൊലീസുകാരൻ ഓഫിസറെ പൊതിരെ തല്ലി                           

> **Lead Summary:** **മാഹി:** നഗരത്തിലെ ബാങ്കിൻ്റെ ഡ്യൂട്ടി റൂമിൽ മദ്യപിച്ച് പൊലീസുകാരൻ ഓഫിസറെ പൊതിരെ തല്ലി. ഇന്ത്യൻ ബാങ്കിന്റെ ഗാർഡ് റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തമ്മിലാണ് പൊരിഞ്ഞ തല്ല് നടന്നത്.

## Article Content

**മാഹി:** നഗരത്തിലെ ബാങ്കിൻ്റെ ഡ്യൂട്ടി റൂമിൽ മദ്യപിച്ച് പൊലീസുകാരൻ ഓഫിസറെ പൊതിരെ തല്ലി. ഇന്ത്യൻ ബാങ്കിന്റെ ഗാർഡ് റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തമ്മിലാണ് പൊരിഞ്ഞ തല്ല് നടന്നത്.

മദ്യപി ച്ചെത്തിയ പൊലിസുകാരനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഓഫീസർക്ക് പൊതിരെ തല്ല് കിട്ടിയത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.

എസ്.ഐ. കമലഹാസനാണ് മർദ്ദനമേറ്റത്. ഇയാളെ മാഹി ഗവ: ആശുപത്രിയിൽപ്രവേശിപ്പിച്ചിട്ടുണ്ട്.പകൽ നേരത്ത് വനിതയടക്കം മൂന്ന് പേരാണ് ഗാർഡ് റൂമിൽഡ്യൂട്ടിയിലുണ്ടാവുക. സി.സി.ടി.വി. ക്യാമറയ ടക്കുള്ള ബാങ്കാണിത്. തമ്മിൽ തല്ല് ഇതിന് മുമ്പും ഉണ്ടായതായി പരിസരവാസികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233619/a-drunk-policeman-beat-up-an-officer-in-the-duty-room)