---
title: "അധ്യാപക ദിനത്തിൽ ഗുരുവര്യന്മാർക്ക് വേറിട്ട  ആദരവുമായി   പി ആർ എം കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിലെ  എൻ എസ് എസ് വിദ്യാർത്ഥികൾ"
english_title: "NSS students pay tribute on Teachers' Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233613/nss-students-pay-tribute-on-teachers-day"
published_at: "2024-09-06T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da9eb1c5923_nuuu.jpg"
keywords: []
---

# അധ്യാപക ദിനത്തിൽ ഗുരുവര്യന്മാർക്ക് വേറിട്ട  ആദരവുമായി   പി ആർ എം കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിലെ  എൻ എസ് എസ് വിദ്യാർത്ഥികൾ

> **Lead Summary:** **പാറാട് : **പി ആർ എം കൊളവല്ലൂർഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു ഉപഹാരങ്ങൾ നൽകിയും കേക്ക് മുറിച്ചും അവിസ്മരണീയമാക്കി.

## Article Content

**പാറാട് : **പി ആർ എം കൊളവല്ലൂർഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു ഉപഹാരങ്ങൾ നൽകിയും കേക്ക് മുറിച്ചും അവിസ്മരണീയമാക്കി.

സ്കൂൾ പ്രിൻസിപ്പൽ എം ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ കെ ടി മിനി അധ്യക്ഷത വഹിച്ചു. ചിത്രാംഗതൻ എസ് കെ, വത്സരാജ് മണലാട്ട്, ആശിഷ് കെ, ഷീല പിടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻ എസ് എസ് ലീഡർ അദ്രിജ സ്വാഗതവും അനുഗ്രഹ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233613/nss-students-pay-tribute-on-teachers-day)