പാനൂർ: (www.panoornews.in) കഴിഞ്ഞ ദിവസം പാനൂരിൽ ഉണ്ടായ കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കത്തിന് കാരണം ചില വ്യാപാരികളാണെന്ന വിശദീകരണവുമായി ബിഎംഎസ്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് കയറ്റിറക്ക് എന്ന് പാനൂർ ടൗണിലെ ചുമട് തൊഴിലാളികളും, വ്യാപാരികളും തമ്മിൽ ഉണ്ടാക്കിയ വ്യവസ്ഥ.
അത് ലംഘിച്ചു കൊണ്ട് പല സ്ഥലത്തും ചില വ്യാപാരികൾ രാത്രിയിൽ നടത്തുന്ന കയറ്റിറക്ക് പ്രവർത്തികൾ ആണ് തൊഴിൽ മേഖലയിൽ ഇങ്ങനെയുള്ള സംഘർഷം ഉണ്ടാകാൻ കാരണം.
കയറ്റിറക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വ്യാപാരി സംഘടനകളും തൊഴിലാളി സംഘടനയും ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ബിഎംഎസ് പാനൂർ മേഖലാ കമ്മിറ്റി പ്രസിഡൻറ് വി. കെ രവീന്ദ്രൻ അറിയിച്ചു.
The reason for the dispute at Panur was late loading and unloading; BMS with explanation