---
title: "നാദാപുരത്ത്   ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു"
english_title: "Auto driver hacked at Nadapuram Thanneerpanthal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233522/auto-driver-hacked-at-nadapuram-thanneerpanthal"
published_at: "2024-09-05T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9d658ad7a3_Untitled-3_copy.jpg"
keywords: []
---

# നാദാപുരത്ത്   ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു

> **Lead Summary:** **നാദാപുരം: ** നാദാപുരം തണ്ണീർപന്തലിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു. ഇല്യാസിനാണ് വെട്ടേറ്റത്. ഓട്ടോ നിർത്തി സമീപത്തെ വീട്ടിൽ വഴി ചോദിക്കാനെത്തിയ ഇല്യാസിനെ വീട്ടിലുണ്ടായിരുന്നയാൾ അക്രമിക്കുകയായിരുന്നെന്ന് നാദാപുരം പോലിസ് പറഞ്ഞു.

## Article Content

**നാദാപുരം: ** നാദാപുരം തണ്ണീർപന്തലിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു. ഇല്യാസിനാണ് വെട്ടേറ്റത്. ഓട്ടോ നിർത്തി സമീപത്തെ വീട്ടിൽ വഴി ചോദിക്കാനെത്തിയ ഇല്യാസിനെ വീട്ടിലുണ്ടായിരുന്നയാൾ അക്രമിക്കുകയായിരുന്നെന്ന് നാദാപുരം പോലിസ് പറഞ്ഞു.

വൈകീട്ട് 5 .30 ഓടെയാണ് സംഭവം. പരിക്കേറ്റ ഇല്യാസിനെ വടകര സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233522/auto-driver-hacked-at-nadapuram-thanneerpanthal)