---
title: "സി പി എം ചമ്പാട് ലോക്കൽ സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി."
english_title: "Branch meetings ahead of CPM Champat local meeting have started."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233491/branch-meetings-ahead-of-cpm-champat-local-meeting-have-started"
published_at: "2024-09-05T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9b5578a1a7_Untitled-1_copy.jpg"
keywords: []
---

# സി പി എം ചമ്പാട് ലോക്കൽ സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി.

> **Lead Summary:** ചമ്പാട്:**** സി പി എം ചമ്പാട് ലോക്കൽ സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഎം അരയാക്കൂൽ സൗത്ത് ബ്രാഞ്ച് സമ്മേളനം ചന്ത്രോത്ത് മുക്കിൽ നടന്നു.

## Article Content

ചമ്പാട്:**** സി പി എം ചമ്പാട് ലോക്കൽ സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഎം അരയാക്കൂൽ സൗത്ത് ബ്രാഞ്ച് സമ്മേളനം ചന്ത്രോത്ത് മുക്കിൽ നടന്നു.

ചമ്പാട് ലോക്കൽ സമ്മേളനം ഒക്ടോബർ 6ന് കുന്നുമ്മൽ യുപി സ്കൂളിൽ നടക്കും. മുതിർന്ന സി പി എം പ്രവർത്തകനും, കള്ളുചെത്ത് തൊഴിലാളിയുമായ പയറ്റാട്ടിൽ മുകുന്ദൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. കെ.കെ ചന്ദ്രി പതാക ഗാനം ആലപിച്ചു.

ബ്രാഞ്ച് സെക്രട്ടറി എൻ.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. പാനൂർ ഏരിയാ കമ്മിറ്റിയംഗം എ.പി ഭാസ്കരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എൻ ജയതിലകൻ അധ്യക്ഷനായി.

ലോക്കൽ സെക്രട്ടറി കെ.ജയരാജൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.രവീന്ദ്രൻ, സി.കെ അശോകൻ, മേൽ കമ്മിറ്റിയംഗം ടി.ടി അഷ്കർ എന്നിവർ സംസാരിച്ചു.

കെ.നവ്യ രക്തസാക്ഷി പ്രമേയവും, വി.പി ശശീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി പി എം ചമ്പാട് ലോക്കൽ സമ്മേളനം ഒക്ടോബർ 6ന് കുന്നുമ്മൽ യുപി സ്കൂളിലും, പാനൂർ ഏരിയാ സമ്മേളനം ഡിസംബർ ഒന്നിന് ചമ്പാട് വച്ചും നടക്കും. ജില്ലാ സമ്മേളനം മട്ടന്നൂരിൽ 17 മുതൽ 20 വരെ നാല് ദിവസങ്ങളിലായി നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233491/branch-meetings-ahead-of-cpm-champat-local-meeting-have-started)