---
title: "പാനൂരിൽ  വ്യാപാരിക്കും, ഡ്രൈവർക്കും ക്രൂര മർദ്ദനം ; ബി.എം.എസ് തൊഴിലാളികൾക്കെതിരെ കേസ്"
english_title: "Trader and driver brutally beaten up in Panur; Case against BMS workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233434/trader-and-driver-brutally-beaten-up-in-panur-case-against-bms-workers"
published_at: "2024-09-05T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d97ad696713_download.jpg"
keywords: []
---

# പാനൂരിൽ  വ്യാപാരിക്കും, ഡ്രൈവർക്കും ക്രൂര മർദ്ദനം ; ബി.എം.എസ് തൊഴിലാളികൾക്കെതിരെ കേസ്

> **Lead Summary:** **പാനൂർ **പാനൂരിൽ വ്യാപാരിക്കും, ഡ്രൈവർക്കും ക്രൂര മർദ്ദനം.** **പാനൂർ നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വ്യാപാരിക്കും, ഡ്രൈവർക്കും മർദ്ദനമേറ്റത്. നേരത്തെ ടൗണിലെ നെല്ലൂർ ടെക്സ്റ്റൈയിൽസ് ഏറ്റെടുത്ത് നടത്തിയിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസ് കട ഒഴിവാക്കി തുണിത്തരങ്ങൾ തെക്കേ പാനൂരിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു.

## Article Content

**പാനൂർ **പാനൂരിൽ വ്യാപാരിക്കും, ഡ്രൈവർക്കും ക്രൂര മർദ്ദനം.** **പാനൂർ നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വ്യാപാരിക്കും, ഡ്രൈവർക്കും മർദ്ദനമേറ്റത്. നേരത്തെ ടൗണിലെ നെല്ലൂർ ടെക്സ്റ്റൈയിൽസ് ഏറ്റെടുത്ത് നടത്തിയിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസ് കട ഒഴിവാക്കി തുണിത്തരങ്ങൾ തെക്കേ പാനൂരിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു.

ഇവ തിരികെ കൊണ്ടു പോകാനായി ലോറിയിൽ കയറ്റുന്നതിനിടെ ബിഎംഎസ് പ്രവർത്തകരായ ബിനീഷ്, രതീഷ് എന്നിവരെത്തി തടയുകയും ഹാരിസിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ലോഡ് കയറ്റാനെത്തിയ ലോറി ഡ്രൈവർ സുഷാഗിനും മർദ്ദനമേറ്റിരുന്നു. സമീപത്ത് നിർത്തിയിട്ട ഇന്നോവ വാഹനത്തിനും കേടുപാടുണ്ടായി.

ലോഡ് കയറ്റാൻ ഹാരിസിനെ സഹായിക്കാനെത്തിയവർക്കും മർദ്ദനമേറ്റതായി വിവരമുണ്ട്. ഡ്രൈവർ സുഷാഗിൻ്റെ പരാതിയിലാണ് പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ പേർ പരാതി നൽകിയേക്കുമെന്ന സൂചനകളുമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233434/trader-and-driver-brutally-beaten-up-in-panur-case-against-bms-workers)