നാദാപുരം : അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം ഇനി നമ്മുടെ നാട്ടിലും , ഫാമിലി ബിഗ്‌മാർട് ഹൈപ്പർമാർക്കറ്റ് നാദാപുരം - തലശ്ശേരി സംസ്ഥാന പാതയോരത്ത് തൂണേരിയിൽ ഉദ്ഘാടനത്തിനൊരുങ്ങി.
കഴിഞ്ഞ 12 വർഷത്തെ സേവന പാരമ്പര്യവുമായി ഫാമിലി ബിഗ് മാർട് ഹൈപ്പർമാർക്കറ്റിന്റെ പത്താമത്തെ ശാഖ നാദാപുരം തൂണേരിയിലെ ഇർഷാദ് പ്ലാസ ബിൽഡിങ്ങിൽ സെപ്റ്റംബർ 5 വ്യാഴാഴ്‌ച കാലത് 11.30ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്.
ചടങ്ങിൽ വടകര എം .പി ഷാഫി പറമ്പിൽ ആദ്യ വിൽപ്പന നിർവഹിക്കും. നാദാപുരം എം എൽ എ ഇ.കെ വിജയൻ ഫാമിലി റെസ്റ്റാറ്റാന്റിന്റെ ഉദ്ഘാടനവും, കൂത്തുപറമ്പ് എം എൽ എ കെ.പി മോഹനൻ ഫാമിലി ബേക്കറിയുടെ ഉദ്ഘാടനവും നിർവ്വഹിക്കും.
തൂണേരി പഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് സുധ സത്യൻ BUTCHERY കൗണ്ടറിന്റെ ഉദ്ഘാടനവും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ റോയൽറ്റി കാർഡ് വിതരണ ഉദ്ഘാടനവും നിർവഹിക്കും.
വാർഡ് മെമ്പർ ടി എൻ രഞ്ജിത്ത് റോയൽറ്റി കാർഡ് ഏറ്റു വാങ്ങും. നാദാപുരം -തലശ്ശേരി സംസ്ഥാന പാതയ്ക്ക് അരികിൽ തൂണേരിയിൽ 30,000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലുള്ള ആധുനീക കെട്ടിടത്തിലെ സ്ഥിതീകരിച്ചിരിക്കുന്ന ഫാമിലി ബിഗ് മാർട് ഹൈപ്പർമാർകെറ്റിൽ ലോകോത്തർ നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവമാണ് ഉപപോക്താക്കൾക്കായി സജ്ജീകരിച്ചിരിക്കുന്നതെന്ന് സാരഥികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ, സൗന്ദര്യ വർധക വസ്‌തുക്കൾ, ഉത്പാദകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പഴം, പച്ചക്കറി, മൽസ്യ - മാംസാദികൾ വിവിധ തരം ധാന്യങ്ങൾ, ഫാഷൻ ഉൽപ്പനങ്ങൾ ഉൾപ്പടെ വിവിധ ബ്രാൻഡിലും മേക്കിങ്ങിലുമുള്ള ഒട്ടനവധി ഉൽപ്പങ്ങൾ യെധേഷ്ടം തിരഞ്ഞെടുക്കുവാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഫാമിലി ബിഗ് മാർട്ടിൽ ഉപപോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് കൂടാതെ നൂറോളം കാർ പാർക്കിങ്ങിനുള്ള സൗകര്യവും ഹൈപ്പർമാർകെറ്റ് ഉപപോക്താക്കൾക്കായി ഒരിക്കിയിട്ടുണ്ടെന്ന് ഹൈപ്പർമാർകെറ്റ് ആസ്ഥാനത്തു നടന്ന പത്ര സമ്മേളനത്തിൽ, ചെയർമാൻ സലീം വടക്കയിൽ, മാനേജിങ് ഡയറക്ടർ യൂനുസ് ഹസ്സൻ, ഡയറക്‌ടർ നാസ്സർ നരിക്കോൽ എന്നിവർ അറിയിച്ചു .
In a little while; The first sale at Family Bigmart Hypermarket will be done by Shafi Parampil MP