---
title: "ചമ്പാടിനഭിമാനമായി സ്നേഹ സാന്ദ്ര  ; എം.ജി യൂണിവേഴ്സിറ്റി എംഎ മ്യൂസിക്കിൽ  ഒന്നാം റാങ്ക്."
english_title: "Sneha Sandra in honor of Champa; 1st rank in MG University MA Music."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233264/sneha-sandra-in-honor-of-champa-1st-rank-in-mg-university-ma-music"
published_at: "2024-09-04T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d87ec5f1011_Untitled-2_copy.jpg"
keywords: []
---

# ചമ്പാടിനഭിമാനമായി സ്നേഹ സാന്ദ്ര  ; എം.ജി യൂണിവേഴ്സിറ്റി എംഎ മ്യൂസിക്കിൽ  ഒന്നാം റാങ്ക്.

> **Lead Summary:** പാനൂർ:**(www.panoornews.in**) താഴെ ചമ്പാട്ടെ പാറപ്പൊയിൽ കുനിയിൽ ആശാലതയുടെയും, സുധീർകുമാറിൻ്റെയും മകൾ എ.പി സ്നേഹ സാന്ദ്രയാണ് എം എ മ്യൂസിക്കിൽ വീണയിൽ ഒന്നാം റാങ്ക് നേടിയത്.

## Article Content

പാനൂർ:**(www.panoornews.in**) താഴെ ചമ്പാട്ടെ പാറപ്പൊയിൽ കുനിയിൽ ആശാലതയുടെയും, സുധീർകുമാറിൻ്റെയും മകൾ എ.പി സ്നേഹ സാന്ദ്രയാണ് എം എ മ്യൂസിക്കിൽ വീണയിൽ ഒന്നാം റാങ്ക് നേടിയത്.

ചെറുപ്പം മുതലെ സംഗീതത്തിൽ അടങ്ങാത്ത താത്പര്യമുള്ളവളായിരുന്നു സ്നേഹ സാന്ദ്ര. പ്ലസ് ടു കഴിഞ്ഞതു മുതൽ മകളെ സംഗീതത്തിൻ്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത് അമ്മ ആശാലതയായിരുന്നു.

പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററിയിൽ പത്താം തരവും, തലശേരി ഗവ.ബ്രണ്ണൻ ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ്ടുവും കഴിഞ്ഞ സ്നേഹ സാന്ദ്ര ഡിഗ്രി പഠനം പൂർത്തിയാക്കിയത് പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവ. മ്യൂസിക് കോളേജിലാണ്.

ഇവിടെ നിന്നും രണ്ടാം റാങ്കുമായി പ്രശസ്തമായ തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്സ് കോളേജിൽ എംഎ മ്യൂസിക് പഠനം പൂർത്തിയാക്കുകയുമായിരുന്നു. നല്ല ഗായിക കൂടിയാണ് സ്നേഹ സാന്ദ്ര. അശ്വന്ത് സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233264/sneha-sandra-in-honor-of-champa-1st-rank-in-mg-university-ma-music)