---
title: "എനിക്കിതൊന്നും പുതിയകാര്യമല്ല, എസ്എഫ്ഐ കാലംതൊട്ട് ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്, ഭയമില്ല ; പിവി അൻവറിന് പരോക്ഷ  മറുപടിയുമായി  പി. ശശി"
english_title: "This is nothing new to me, SFI has faced attacks all along, no fear; P with an indirect reply to PV Anwar. Shashi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233240/this-is-nothing-new-to-me-sfi-has-faced-attacks-all-along-no-fear-p-with-an-indirect-reply-to-pv-anwar-shashi"
published_at: "2024-09-04T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d864b70952e_Untitled-1_copy.jpg"
keywords: []
---

# എനിക്കിതൊന്നും പുതിയകാര്യമല്ല, എസ്എഫ്ഐ കാലംതൊട്ട് ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്, ഭയമില്ല ; പിവി അൻവറിന് പരോക്ഷ  മറുപടിയുമായി  പി. ശശി

> **Lead Summary:** ** **എസ്എഎഫ്ഐ സംസ്ഥാന സെക്രട്ടറിയായതുമുതൽ താൻ ആക്രമണം നേരിടുന്നുണ്ടെന്നും, അതെല്ലാം നേരിട്ടാണ് ഇത്രയും ദൂരം എത്തിയതെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി.

## Article Content

** **എസ്എഎഫ്ഐ സംസ്ഥാന സെക്രട്ടറിയായതുമുതൽ താൻ ആക്രമണം നേരിടുന്നുണ്ടെന്നും, അതെല്ലാം നേരിട്ടാണ് ഇത്രയും ദൂരം എത്തിയതെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി.

ഇടത് എംഎൽഎ പി.വി. അൻവർ ഉന്നയിച്ച രൂക്ഷമായ വിമർശനങ്ങളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിലാണ് ശശിയുടെ പ്രതികരണം.

'ആളുകൾക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്, അവർക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം എനിക്കില്ല. എനിക്ക് പകയില്ല, ഭയവും തോന്നുന്നില്ല.

ഇത് എനിക്ക് പുതിയ കാര്യമല്ല. 1980-ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതുമുതൽ ഞാൻ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. എന്നിട്ടും ഞാൻ ഇത്രയും ദൂരം എത്തിയിരിക്കുന്നു. അതുതന്നെ ധാരാളം', ശശി പറഞ്ഞു. ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തോടായിരുന്നു ശശിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233240/this-is-nothing-new-to-me-sfi-has-faced-attacks-all-along-no-fear-p-with-an-indirect-reply-to-pv-anwar-shashi)