---
title: "കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗവും, കരിയാട് പുതുശ്ശേരി ഗവ.യു.പി സ്കൂൾ പ്രധാനധ്യാപകനുമായിരുന്ന  കിഴക്കെ ചമ്പാട്ടെ ബാലൻ മാസ്റ്റർ നിര്യാതനായി"
english_title: "East Champate Balan Master, Member of KSTA State Council and Principal of Kariad Pudusherry Govt.UP School passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233195/east-champate-balan-master-member-of-ksta-state-council-and-principal-of-kariad-pudusherry-govtup-school-passed-away"
published_at: "2024-09-04T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d82ef768107_Untitled-3_copy.jpg"
keywords: []
---

# കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗവും, കരിയാട് പുതുശ്ശേരി ഗവ.യു.പി സ്കൂൾ പ്രധാനധ്യാപകനുമായിരുന്ന  കിഴക്കെ ചമ്പാട്ടെ ബാലൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** **ചമ്പാട്:** കിഴക്കെ ചമ്പാട് കോട്ടക്കുന്നിലെ വിളായിൽ എം വി ബാലൻ മാസ്റ്റർ അന്തരിച്ചു. കരിയാട് പുതുശ്ശേരി ഗവ. യു.പി സ്കൂളിലെ റിട്ട പ്രധാനധ്യാപകനായിരുന്നു.

## Article Content

**ചമ്പാട്:** കിഴക്കെ ചമ്പാട് കോട്ടക്കുന്നിലെ വിളായിൽ എം വി ബാലൻ മാസ്റ്റർ അന്തരിച്ചു. കരിയാട് പുതുശ്ശേരി ഗവ. യു.പി സ്കൂളിലെ റിട്ട പ്രധാനധ്യാപകനായിരുന്നു.

കെ എസ് ടി എ സംസ്ഥാന കൗൺസിൽ അംഗം, കെ.എസ്.എസ്.പി.യു പാനൂർ ബ്ലോക്ക് കമ്മിറ്റിയംഗം, പന്ന്യന്നുർ സഹകരണ ബാങ്ക് ഡയറക്ടർ, കണ്ണുർ ജില്ലാ മൊത്ത വ്യാപാര സഹകരണ സംഘം ഡയരക്ടർ, പന്ന്യന്നൂർ സാസ്കാരിക നിലയം പ്രസിഡണ്ട്, സിപിഎം കോട്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പരേതയായ മീനാക്ഷി അമ്മയാണ് ഭാര്യ. മക്കൾ : റീത്ത (പാലക്കാട്), സിന്ധു (അദ്ധ്യാപിക വയലളം വെസ്റ്റ് എൽ പി സ്കുൾ), സീന (അദ്ധ്യാപിക, ടിഐഎച്ച്എസ് നായന്മാർമൂല, കാസർകോട്) മരുമക്കൾ : ചന്ദ്രബാബു (റിട്ട. ബിപിഎൽ) ടി.കെ.സുധാകരൻ(റിട്ട. സബ് രജിസ്ട്രാർ), വേണു ഗോപാലൻ (റിട്ട. ജില്ലാ കോടതി കാസർഗോഡ്), പരേതയായ ലക്ഷ്മിക്കുട്ടിയമ്മ സംസ്കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233195/east-champate-balan-master-member-of-ksta-state-council-and-principal-of-kariad-pudusherry-govtup-school-passed-away)