---
title: "ദൃശ്യം പൊലീസിന് ; പൊയിലൂരിലെ പ്രവാസി വ്യവസായിക്കും, കുടുംബത്തിനും ഗുണ്ടാ ഭീഷണിയെന്ന് "
english_title: "Drisham to the police; That gangsters are a threat to expatriate businessmen and families in Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233170/drisham-to-the-police-that-gangsters-are-a-threat-to-expatriate-businessmen-and-families-in-poilur"
published_at: "2024-09-04T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d81b66e3ae5_Untitled-2_copy.jpg"
keywords: []
---

# ദൃശ്യം പൊലീസിന് ; പൊയിലൂരിലെ പ്രവാസി വ്യവസായിക്കും, കുടുംബത്തിനും ഗുണ്ടാ ഭീഷണിയെന്ന് 

> **Lead Summary:** **പാനൂർ : ** പൊയിലൂരിലെ പ്രവാസി വ്യവസായിക്കും, കുടുംബത്തിനും ഗുണ്ടാ ഭീഷണിയെന്ന് പരാതി. സംഘം വീട്ടിലെത്തി ഭീഷണി മുഴക്കുന്നതിൻ്റെ ദൃശ്യം പൊലീസിന് കൈമാറി.

## Article Content

**പാനൂർ : ** പൊയിലൂരിലെ പ്രവാസി വ്യവസായിക്കും, കുടുംബത്തിനും ഗുണ്ടാ ഭീഷണിയെന്ന് പരാതി. സംഘം വീട്ടിലെത്തി ഭീഷണി മുഴക്കുന്നതിൻ്റെ ദൃശ്യം പൊലീസിന് കൈമാറി.

പാനൂരിനടുത്ത് പൊയിലൂരിലെ പ്രവാസി വ്യവസായിയായ കുറ്റിയിൽ കൊയിലോത്ത് അഹമ്മദ് ഹാജിയാണ് തനിക്കും, കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയത്.

ഖത്തറിലെ ബിസിനസ് തർക്കത്തിൻ്റെ തുടർച്ചയായാണ് ഭീഷണിയത്രെ. ഖത്തറിലുണ്ടായ ബിസിനസ് തർക്കം അവിടെ തന്നെ പറഞ്ഞു തീർക്കാൻ മകൻ റഷീദിനെ ചുമതലപ്പെടുത്തുകയും, ഏകദേശ ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ

ഇതിൻ്റെ തുടർച്ചയായി അഹമ്മദ് ഹാജിക്കും, മകൻ റയീസിനും പൊയിലൂരിൽ വച്ച് മർദ്ദനമേറ്റതോടെ പ്രശ്നം ഗുരുതരമായി. തന്നെയും കുടുംബത്തെയും അക്രമിക്കാൻ ചില ഗുണ്ടാ സംഘങ്ങൾ ശ്രമിക്കുന്നതായും അവർ വീട്ടിലടക്കം വന്നിരുന്നുവെന്ന് സി.സിടിവി ദൃശ്യങ്ങളുടെയും, ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

പ്രതികളുടെ പേരുകളും, സഞ്ചരിച്ച വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പടെയുമാണ് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233170/drisham-to-the-police-that-gangsters-are-a-threat-to-expatriate-businessmen-and-families-in-poilur)