---
title: "20ന് കണ്ണൂർ ജില്ലയിൽ നടത്താനിരുന്ന  സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് 25 ലേക്ക് മാറ്റി"
english_title: "Private bus workers strike in Kannur district on 25th."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233155/private-bus-workers-strike-in-kannur-district-on-25th"
published_at: "2024-09-04T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d8152f3424c_Untitled-2_copy.jpg"
keywords: []
---

# 20ന് കണ്ണൂർ ജില്ലയിൽ നടത്താനിരുന്ന  സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് 25 ലേക്ക് മാറ്റി

> **Lead Summary:** **കണ്ണൂർ : ** സ്വകാര്യബസ് തൊഴിലാളികളുടെ നാല് ഗഡു ഡിഎ വർധന നേടിയെടുക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാന മാകാത്തതിനാൽ സ്വകാര്യബസ് തൊഴിലാളികൾ 25ന് സൂചനാ പണിമുടക്ക് നടത്തും.

## Article Content

**കണ്ണൂർ : ** സ്വകാര്യബസ് തൊഴിലാളികളുടെ നാല് ഗഡു ഡിഎ വർധന നേടിയെടുക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാന മാകാത്തതിനാൽ സ്വകാര്യബസ് തൊഴിലാളികൾ 25ന് സൂചനാ പണിമുടക്ക് നടത്തും.

ബസ്സുടമാ അസോസിയേഷനുകളുടെ നടപടി യിൽ പ്രതിഷേധിച്ച് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്, എസ്‌ടിയു യൂണിയനുകൾ സംയുക്തമായി യോഗം ചേർന്നാണ് പ്രക്ഷോഭത്തിന് തീരുമാനിച്ചത്.

യോഗത്തിൽ വി.വി ശശീന്ദ്രൻ അധ്യക്ഷനായി. വി.വി പുരുഷോത്ത മൻ, കെ പി സഹദേവൻ, എൻ മോഹനൻ, താവം ബാലകൃഷ്ണൻ, എൻ പ്രസാദ്, കെ കെ ശ്രീജിത്ത്, ആലിക്കുഞ്ഞി പന്നിയൂർ എന്നി വർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233155/private-bus-workers-strike-in-kannur-district-on-25th)