---
title: "സ്വയം പെട്രോൾ ഒഴിച്ച് വീടിന് തീവെച്ച് ഗൃഹനാഥൻ; പൊള്ളലേറ്റ മൂന്ന് പേർക്ക് ദാരുണന്ത്യം"
english_title: "Householder sets fire to house by pouring petrol on himself; A tragic end for three people who suffered burns"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233144/householder-sets-fire-to-house-by-pouring-petrol-on-himself-a-tragic-end-for-three-people-who-suffered-burns"
published_at: "2024-09-04T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d8094ad8d2d_download_(11).jpg"
keywords: []
---

# സ്വയം പെട്രോൾ ഒഴിച്ച് വീടിന് തീവെച്ച് ഗൃഹനാഥൻ; പൊള്ളലേറ്റ മൂന്ന് പേർക്ക് ദാരുണന്ത്യം

> **Lead Summary:** ** **പെരുമ്പടപ്പില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേർ മരിച്ചു. ഗൃഹനാഥൻ വീടിനു സ്വയം പെട്രോൾ ഒഴിച്ചു തീവെക്കുകയായിരുന്നു.

## Article Content

** **പെരുമ്പടപ്പില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേർ മരിച്ചു. ഗൃഹനാഥൻ വീടിനു സ്വയം പെട്രോൾ ഒഴിച്ചു തീവെക്കുകയായിരുന്നു.

ഗൃഹനാഥൻ ഏറാട്ട് വീട്ടിൽ മണികണ്ഠൻ (50), ഭാര്യ റീന (42), മണികണ്ഠന്റെ അമ്മ സരസ്വതി (70) എന്നിവരാണ് മരിച്ചത്. മണികണ്ഠന്‍റ മക്കളായ അനിരുദ്ധൻ (20), നന്ദന (22) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. മണികണ്ഠൻ കിടപ്പുമുറിയിൽ സ്വയം പെട്രോൾ ഒഴിച്ചു തീവെക്കുകയായിരുന്നു.

ഇക്കാര്യം വ്യക്തമാക്കി മരിക്കുംമുൻപ് അദ്ദേഹം പോലീസിന് മൊഴിനൽകിയിട്ടുണ്ട്. വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട അയൽവാസികളെത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകയറിയത്.

​ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അനിരുദ്ധും നന്ദനയും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ​ഗുരുതരമല്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233144/householder-sets-fire-to-house-by-pouring-petrol-on-himself-a-tragic-end-for-three-people-who-suffered-burns)