---
title: "കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തി, അന്വേഷണം ആരംഭിച്ചു"
english_title: "In Kannur, a wreath was found on the veranda of a BJP worker's house, and an investigation has begun"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233134/in-kannur-a-wreath-was-found-on-the-veranda-of-a-bjp-workers-house-and-an-investigation-has-begun"
published_at: "2024-09-04T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d8009ad4ee9_66d7feecdad3d_reeth.jpg"
keywords: []
---

# കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തി, അന്വേഷണം ആരംഭിച്ചു

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തി. ഇന്ന് രാവിലെയാണ് അഴീക്കോട്‌ സ്വദേശി നിതിന്റെ വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തിയത് .

## Article Content

**കണ്ണൂർ : **കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തി. ഇന്ന് രാവിലെയാണ് അഴീക്കോട്‌ സ്വദേശി നിതിന്റെ വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തിയത് .

നിതിനെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. തുടർന്ന് ഇന്ന് വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തുകയായിരുന്നു.

അതേസമയം, ആരാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ നിതിൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

2017ൽ കണ്ണൂർ അഴീക്കോട് നിതിൻ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്. 7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233134/in-kannur-a-wreath-was-found-on-the-veranda-of-a-bjp-workers-house-and-an-investigation-has-begun)