---
title: "വെള്ളം കെട്ടിക്കിടന്ന് കാൽ നടയാത്ര പോലും ദുഷ്ക്കരമായ ചമ്പാട് ബാവാൻ്റ പറമ്പ് എൽപി സ്കൂൾ റോഡിന് ജനകീയ ഇടപെടലിൽ ശാപമോക്ഷം ; റോഡ് കോൺക്രീറ്റ് ചെയ്തത് 2,20,000 രൂപക്ക്"
english_title: "Champat Bawanta Paramb LP School Road, which is difficult even to walk due to standing water, has been removed from the curse due to popular intervention; The road was concreted at a cost of Rs.2,20,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233025/champat-bawanta-paramb-lp-school-road-which-is-difficult-even-to-walk-due-to-standing-water-has-been-removed-from-the-curse-due-to-popular-intervention-the-road-was-concreted-at-a-cost-of-rs220000"
published_at: "2024-09-03T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d729ca361b5_Untitled-1_copy.jpg"
keywords: []
---

# വെള്ളം കെട്ടിക്കിടന്ന് കാൽ നടയാത്ര പോലും ദുഷ്ക്കരമായ ചമ്പാട് ബാവാൻ്റ പറമ്പ് എൽപി സ്കൂൾ റോഡിന് ജനകീയ ഇടപെടലിൽ ശാപമോക്ഷം ; റോഡ് കോൺക്രീറ്റ് ചെയ്തത് 2,20,000 രൂപക്ക്

> **Lead Summary:** **ചമ്പാട്: ** വെള്ളം കെട്ടിക്കിടന്ന് കാൽ നടയാത്ര പോലും ദുഷ്ക്കരമായ ചമ്പാട് ബാവാൻ്റ പറമ്പ് എൽപി സ്കൂൾ റോഡിന് ജനകീയ ഇടപെടലിൽ ശാപമോക്ഷം 

## Article Content

**ചമ്പാട്: ** വെള്ളം കെട്ടിക്കിടന്ന് കാൽ നടയാത്ര പോലും ദുഷ്ക്കരമായ ചമ്പാട് ബാവാൻ്റ പറമ്പ് എൽപി സ്കൂൾ റോഡിന് ജനകീയ ഇടപെടലിൽ ശാപമോക്ഷം 

റോഡ് കോൺക്രീറ്റ് ചെയ്തത് 2,20,000 രൂപക്ക് നിരവധി സ്കൂൾ കുട്ടികൾ പഠിക്കുന്ന റോഡ് വെള്ളം നിറഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായ സാഹചര്യത്തിലാണ് പിടിഎയുടെ നേതൃത്വത്തിൽ ജനകീയ സഹായത്തോടെ റോഡ് കോൺക്രീറ്റ് ചെയ്തത്

2,20,000 രൂപ ഉപയോഗിച്ചായിരുന്നു പ്രവൃത്തി. വിദ്യാർത്ഥികളുടെ കളിസ്ഥലം കൂടിയായിരുന്നു ഈ റോഡ്. പിടിഎ യോഗത്തിൽ റോഡിൻ്റെ ദുരവസ്ഥ വിഷയമായതോടെ പ്രദേശവാസികൾ റോഡ് ടാംറിംഗിനായി മുന്നിട്ടിറങ്ങുകയായിരുന്നെന്ന് പ്രധാനധ്യാപിക എൻ.എം ബേബി നിഷ പറഞ്ഞു.

എന്നാൽ പ്രദേശവാസികൾ കൈയ്യയച്ച് സഹായിച്ചതോടെ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ടിന് പരിമിതികളുണ്ടെന്നും, മാതൃകാപരമായ പ്രവൃത്തിയാണ് പി ടി എ യുടെതെന്നും റോഡ് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പഞ്ചായത്ത് പ്രസി.സി.കെ അശോകൻ പറഞ്ഞു.

പി ടി എ പ്രസി. കുഞ്ഞമ്മദ് അധ്യക്ഷനായി. പൂർവ വിദ്യാർത്ഥിയും പൗരപ്രമുഖനുമായ ബാവാൻ്റവിട ഉസ്മാൻ റോഡ് ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.ശശിധരൻ, അബ്ദുസലാം, ഡോ.പി.മുഹമ്മദ്, അസീസ് മാസ്റ്റർ, പിടിഎ പ്രസിഡണ്ട് കുഞ്ഞമ്മദ്, സ്റ്റാഫ് സെക്രട്ടറി സി.എം സാലിഹ് എന്നിവർ സംസാരിച്ചു. റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് പായസ വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233025/champat-bawanta-paramb-lp-school-road-which-is-difficult-even-to-walk-due-to-standing-water-has-been-removed-from-the-curse-due-to-popular-intervention-the-road-was-concreted-at-a-cost-of-rs220000)