---
title: "വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​നെ  ആ​ക്ര​മി​ച്ച്  പ​രി​ക്കേ​ൽ​പ്പി​ച്ചു,  പ്ര​തി പിടിയിൽ"
english_title: "The accused attacked and mutilated an elderly person by trespassing in the house. in the hold"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232961/the-accused-attacked-and-mutilated-an-elderly-person-by-trespassing-in-the-house-in-the-hold"
published_at: "2024-09-03T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6da3e2fac4_66d6ca3f5f001_arrest.jpg"
keywords: []
---

# വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​നെ  ആ​ക്ര​മി​ച്ച്  പ​രി​ക്കേ​ൽ​പ്പി​ച്ചു,  പ്ര​തി പിടിയിൽ

> **Lead Summary:** ** **വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​നെ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പിടിയിൽ . ശൂ​ര​നാ​ട് സൗ​ത്ത് ഇ​രു​വി​ച്ചി​റ ന​ടു​വി​ൽ കൈ​ലാ​സം വീ​ട്ടി​ൽ അ​ന​ന്ദു ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ​പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

## Article Content

** **വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​നെ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പിടിയിൽ . ശൂ​ര​നാ​ട് സൗ​ത്ത് ഇ​രു​വി​ച്ചി​റ ന​ടു​വി​ൽ കൈ​ലാ​സം വീ​ട്ടി​ൽ അ​ന​ന്ദു ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ​പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

അ​ന​ന്ദു​വി​ന്റെ സു​ഹൃ​ത്താ​യ അ​രു​ണി​ന്റെ അ​മ്മാ​വ​നെ​യാ​ണ് അ​ന​ന്ദു​വും അ​രു​ണും ഇ​വ​രു​ടെ മ​റ്റൊ​രു സു​ഹൃ​ത്താ​യ അ​മ​ലും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്.

മു​ൻ വി​രോ​ധം നി​മി​ത്തം വ​യോ​ധി​ക​ന്റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ൾ അ​സ​ഭ്യം പ​റ​ഞ്ഞ്​ ജ​നാ​ല​യു​ടെ ചി​ല്ലു​ക​ളും മ​റ്റും അ​ടി​ച്ച് ത​ക​ർ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വ​യോ​ധി​ക​നെ അ​ന​ന്ദു​വും സം​ഘ​വും വീ​ട്ടി​ൽ നി​ന്ന് വ​ലി​ച്ചി​റ​ക്കി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു.

ആ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള അ​ന​ന്ദു​വി​ന്റെ മ​ർ​ദ്ദ​ന​ത്തി​ൽ വ​യോ​ധി​ക​ന്റെ നെ​റ്റി​യി​ലും മൂ​ക്കി​ലും പ​രി​ക്കേ​റ്റു. മൂ​ക്കി​ന്റെ അ​സ്ഥി​ക്ക് പൊ​ട്ട​ലേ​റ്റു. വ​യോ​ധി​ക​ന്റെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ്ത ശേ​ഷം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും അ​ക്ര​മി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മാ​ലു​മ്മ​ൽ സ്വ​ദേ​ശി അ​മ​ലി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്യ്തു.

തു​ട​ർ​ന്ന് മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​ന​ന്ദു ക​ഴി​ഞ്ഞ ദി​വ​സം ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്റെ വ​ല​യി​ലാ​യ​ത്.

ഏ​പ്രി​ൽ 14ന്​ ​ശൂ​ര​നാ​ടു സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ട​യി​ൽ വ​ച്ച് ഇ​ടി​ക്ക​ട്ട കൊ​ണ്ട് അ​തി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ വീ​ണ്ടും അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​ത്.

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി വി.​എ​സ് പ്ര​തീ​പ് കു​മാ​ര്‍ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​ബി​ജു, എ​സ്.​ഐ മാ​രാ​യ ഷ​മീ​ർ, ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ. ത​മ്പി, എ​സ്.​സി.​പി.​ഒ മാ​രാ​യ ഹാ​ഷിം, രാ​ജീ​വ് കു​മാ​ർ, സി.​പി.​ഒ നൗ​ഫ​ൻ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232961/the-accused-attacked-and-mutilated-an-elderly-person-by-trespassing-in-the-house-in-the-hold)