---
title: "ന്യൂമാഹി കല്ലാ പള്ളിയിൽ ഉറൂസ് മുബാറക്ക്  സപ്തംബർ 5 മുതൽ 9 വരെ"
english_title: "Uroos Mubarak at Neumahi Kalla Mosque from 5th to 9th September"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232947/uroos-mubarak-at-neumahi-kalla-mosque-from-5th-to-9th-september"
published_at: "2024-09-03T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6d268be9ab_nssssss.jpg"
keywords: []
---

# ന്യൂമാഹി കല്ലാ പള്ളിയിൽ ഉറൂസ് മുബാറക്ക്  സപ്തംബർ 5 മുതൽ 9 വരെ

> **Lead Summary:** **മാഹി: ** ന്യൂമാഹി കല്ലാപള്ളിയിൽ സയ്യീദ് മൈ അലവി ബിൻ ബാ അലവി തങ്ങളുടെ മഖാം ഉറൂസ് സപ്തംബർ 5 മുതൽ 9 വരെ നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ മാഹിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**മാഹി: ** ന്യൂമാഹി കല്ലാപള്ളിയിൽ സയ്യീദ് മൈ അലവി ബിൻ ബാ അലവി തങ്ങളുടെ മഖാം ഉറൂസ് സപ്തംബർ 5 മുതൽ 9 വരെ നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ മാഹിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സപ്തംബർ 5 ന് രാവിലെ 7.45 ന് പതാക ഉയർത്തും. വൈകുന്നേരം 7 മണിക്ക് മൗലിദ് പാരായണം, 8.30 ന് ശാദുലി റാത്തീബ്. 6 ന് വൈകു. 7 മണിക്ക് റാഷിദ് ബുഹാരി പ്രഭാഷണം നടത്തും. 7 ന് വൈകു. 7 മണിക്ക് ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും.

8 ന് രാവിലെ 9.30 ന് ബുർദ മത്സരം , വൈകു. 7 മണിക്ക് ശാഫി ലത്വീഫി നുച്യാട് പ്രഭാഷണം നടത്തും. സമാപന ദിവസമായ 9 ന് വൈകുന്നേരം 7 മണിക്ക് മദനിയം ആത്മീയ മജ്ലിസ് അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്യും. ശാഫി ബാ അലവി തങ്ങൾ വളപട്ടണം നേതൃത്വം നൽകും.

നബിദിനത്തിൽ മദ്രസ വിദ്യാർത്ഥികളുടെ നബിദിന കലാസാഹിത്യ മത്സരങ്ങൾ നടക്കുമെന്ന് പ്രസിഡണ്ട് അശ്റഫ് ഹാജി, സിക്രട്ടറി ഇ.പി.സഫീർ, ഇബ്രാഹിം മുസല്യാർ, അബൂബക്കർ സഖാഫി എന്നിവരും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232947/uroos-mubarak-at-neumahi-kalla-mosque-from-5th-to-9th-september)