---
title: "ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കുന്നതിനിടെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണവും, പണവും കവർന്നെന്ന് ; കണ്ണൂരിൽ  അധ്യാപികയുടെ പരാതിയിൽ  ഡോക്ടർക്കെതിരെ കേസ്"
english_title: "While they were living together in the flat, they threatened with knife and stole gold jewelery and money; Case filed against doctor on teacher's complaint in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232908/while-they-were-living-together-in-the-flat-they-threatened-with-knife-and-stole-gold-jewelery-and-money-case-filed-against-doctor-on-teachers-complaint-in-kannur"
published_at: "2024-09-03T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6bb32a6e32_Untitled-1_copy.jpg"
keywords: []
---

# ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കുന്നതിനിടെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണവും, പണവും കവർന്നെന്ന് ; കണ്ണൂരിൽ  അധ്യാപികയുടെ പരാതിയിൽ  ഡോക്ടർക്കെതിരെ കേസ്

> **Lead Summary:** കണ്ണൂർ:** **ഫ്ളാറ്റിൽ ഒരുമിച്ച് താമസിക്കുന്നതിനിടെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങളും, പത്ത് ലക്ഷം രൂപയും കൈക്കലാക്കി മർദ്ദിച്ചുവെന്ന അധ്യാപികയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു

## Article Content

കണ്ണൂർ:** **ഫ്ളാറ്റിൽ ഒരുമിച്ച് താമസിക്കുന്നതിനിടെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങളും, പത്ത് ലക്ഷം രൂപയും കൈക്കലാക്കി മർദ്ദിച്ചുവെന്ന അധ്യാപികയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു

കണ്ണൂർ ടൗണിന് സമീപം ഫ്ളാറ്റിൽ താമസിക്കുന്ന അധ്യാപികയായ മധ്യവയസ്കയുടെ പരാതിയിലാണ് ഡോ. ജിതേന്ദ്രനാഥിനെ (60)തിരെ പോലീസ് കേസെടുത്തത്.

ദിവസങ്ങൾക്ക് മുമ്പാണ് പരാതിക്കാസ്‌പദമായ സംഭവം. വിവാഹമോചിതയായ പരാതിക്കാരി 2008 മുതൽ തളാപ്പിലും, തോട്ടടയിലുമായി പ്രതിക്കൊപ്പം താമസിച്ചു വരവെ ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങളും, 10 ലക്ഷം രൂപയും കൈക്കലാക്കിയ ശേഷംമാനസികവും ശാരീരികവുമാ യി പീഡിപ്പിക്കുകയും കൈ കൊണ്ട് അടിച്ചുപരിക്കേൽപ്പിക്കുകയും കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232908/while-they-were-living-together-in-the-flat-they-threatened-with-knife-and-stole-gold-jewelery-and-money-case-filed-against-doctor-on-teachers-complaint-in-kannur)