---
title: "സി.പി.ഐ. ഓഫീസ് അടിച്ചുതകർത്ത സംഭവം; ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കൾ പിടിയിൽ"
english_title: "CPI Office smash incident; DYFI and SFI leaders arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232890/cpi-office-smash-incident-dyfi-and-sfi-leaders-arrested"
published_at: "2024-09-03T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6ad43e0cb5_66d6760de957e_dyfi.jpg"
keywords: []
---

# സി.പി.ഐ. ഓഫീസ് അടിച്ചുതകർത്ത സംഭവം; ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കൾ പിടിയിൽ

> **Lead Summary:** ** ** സി.പി.ഐ. മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസും സി.കെ.ചന്ദ്രപ്പൻ ലൈബ്രറിയും അടിച്ചുതകർത്ത സംഭവത്തിൽ മൂന്നുപേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

** ** സി.പി.ഐ. മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസും സി.കെ.ചന്ദ്രപ്പൻ ലൈബ്രറിയും അടിച്ചുതകർത്ത സംഭവത്തിൽ മൂന്നുപേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.

ഡി.വൈ.എഫ്.ഐ. ഏരിയ സെക്രട്ടറി അൻസർ, എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി അഭിജിത്ത്, എസ്.എഫ്.ഐ. നേതാവ് ശബരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

12 പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്. ഓഗസ്റ്റ്‌ 27-ന് രാത്രി ഏഴോടെയാണ് പാർട്ടി ഓഫീസും ലൈബ്രറിയും ആക്രമിച്ചത്. കൊട്ടിയം കോളേജിലെ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിന്റെ പേരുപറഞ്ഞാണ് ഏഴ് കിലോമീറ്റർ ദൂരെയുള്ള മുഖത്തലയിലെ സി.പി.ഐ. ഓഫീസിലെത്തി അക്രമം നടത്തിയത്.

ഓഫീസിന്റെ ജനൽച്ചില്ലുകളും ലൈബ്രറിയുടെ കസേരകളും തകർന്നു. ബൈക്കിനും നാശനഷ്ടമുണ്ടായി. മറ്റു പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ. മുഖത്തല മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.പി.പ്രദീപും അസിസ്റ്റന്റ്‌ സെക്രട്ടറി എം.സജീവും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232890/cpi-office-smash-incident-dyfi-and-sfi-leaders-arrested)