---
title: "ബ്രാഞ്ച് സമ്മേളനങ്ങളിലും, സൈബറിടങ്ങളിലും താരമായി പി.വി അൻവർ ; ഐക്യദാർഡ്യവുമായി യു.പ്രതിഭ എം എൽ എയും"
english_title: "PV Anwar became a star in branch meetings and cyberspaces; U. Pratibha MLA with solidarity"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232824/pv-anwar-became-a-star-in-branch-meetings-and-cyberspaces-u-pratibha-mla-with-solidarity"
published_at: "2024-09-03T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6748df1a40_Untitled-1_copy.jpg"
keywords: []
---

# ബ്രാഞ്ച് സമ്മേളനങ്ങളിലും, സൈബറിടങ്ങളിലും താരമായി പി.വി അൻവർ ; ഐക്യദാർഡ്യവുമായി യു.പ്രതിഭ എം എൽ എയും

> **Lead Summary:** ** **സി.പി.എം നേതൃത്വത്തെ അമ്പരപ്പിച്ച് പി.വി അൻവറിനെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ. ഒരാൾ പോലും അൻവറിനെതിരെ സംസാരിക്കുന്നില്ലായെന്നതാണ് അത്ഭുതപ്പെടു ത്തുന്നത്.

## Article Content

** **സി.പി.എം നേതൃത്വത്തെ അമ്പരപ്പിച്ച് പി.വി അൻവറിനെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ. ഒരാൾ പോലും അൻവറിനെതിരെ സംസാരിക്കുന്നില്ലായെന്നതാണ് അത്ഭുതപ്പെടു ത്തുന്നത്.

ഇങ്ങനെ പറയാൻ ഒരാളെ ങ്കിലും വേണ്ടേയെന്ന ചോദ്യമുയർത്തി യാണ് പ്രവർത്തകർ രംഗത്തുവന്നത്. ചോദ്യങ്ങൾ ഉയരുമ്പോഴേ പാർട്ടി ശുദ്ധീകരിക്കപ്പെടുകയുള്ളൂവെന്ന് അൻവറിനെ പിന്തുണച്ച് പലരും, സമൂ ഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി.

യു. പ്രതിഭ എം.എൽ.എ തന്നെ അൻവറിനെ പരസ്യമായി പിന്തുണച്ച് രംഗത്തുവന്നു വെന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇന്ന് രാവിലെ എട്ട് മണിയോ ടെയാണ് പ്രതിഭയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പുറത്തുവന്നത്. പ്രിയപ്പെട്ട അൻവർ എന്ന അഭിസംബോധന യോടെ തുടങ്ങുന്ന കുറിപ്പിൽ പോരാട്ടം വലിയൊരു നെക്‌സസിന് നേർക്കുനേരെയാണ്.

എന്ന് രേഖപ്പെടുത്തി മുഷ്ടി ചുരുട്ടിയുള്ള ഒരു ഇമോജിയും ഇതിനൊപ്പം ഇട്ടിട്ടുണ്ട്. സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമാണ് പ്രതിഭ. പ്രതിഭയുടെ ഈ അഭിപ്രായ പ്രകടനത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിലും നിരവധി പേരാണ് അൻവറിന്റെ നിലപാട് ഉയർത്തിപ്പിടിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്.

പോലീസിനെതിരെയുള്ള അൻവറിന്റെ രൂക്ഷ വിമർശന മാണ് താഴേത്തട്ടിലുള്ള പ്രവർത്തകരെ പ്രചോദിപ്പിക്കു ന്നത്. ഇന്നലെ സംസ്ഥാനത്ത് ആയിരത്തിലേറെ ബ്രാഞ്ച് സമ്മേളനങ്ങളാണ് നടന്നത്. പല യിടങ്ങളിലും അൻവറിന് പ്രതിനിധികൾ പിന്തുണ പ്രഖ്യാപിച്ചപ്പോൾ ഒരിടത്തും അൻവറിനെതിരായ പ്രതികരണം ഉയർന്നില്ലായെന്നതും ശ്രദ്ധേയമാണ്. സി.പി.എം പ്രവർത്തകർക്ക് പോലീസ് സ്റ്റേഷനിൽ കയറി ചെല്ലാൻ കഴിയാത്തതും, അതേസമയം അധോലോക മാഫിയ സംഘങ്ങൾ പോലീസ് സ്റ്റേഷനുകളിൽ നിരങ്ങുന്നതുമാണ് പാർട്ടിപ്രവർത്തകരെ അൻവറിനൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചത്. സി.പി.എമ്മിൽ അൻവറിൻ്റെ പ്രധാന ശത്രുക്കളിലൊരാൾ ഇ.പിയായിരുന്നു. ഏറ്റവും അടുത്ത ബന്ധു പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനും.

അൻവറിനെ സി. പി.എമ്മിൽ കൊണ്ടുവരാനും സ്ഥാനാർത്ഥിയാക്കാനും മുൻകൈ യെടുത്തത് വിജയരാഘവനായിരുന്നു. സ്ഥാനാർത്ഥിയാക്കുന്നതിനെ കഠിനമായി എതിർത്തത് ഇ.പിയാണ്. ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ദിവസം തന്നെയാണ് അൻവർ വെടി പൊട്ടിച്ചതെന്നതും ശ്രദ്ധേയമാണ്.

അതിനിടെ ഗുരുതരമായ ആരോപണം അൻവർ സ്വമേധയാ ഉന്നയിക്കില്ലെന്നും സി.പി.എമ്മിലെ ഏതെങ്കിലും പ്രമുഖൻ്റെ പിന്തുണ ഉണ്ടാകു മെന്നുമുള്ള അഭ്യൂഹം ശക്തിപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232824/pv-anwar-became-a-star-in-branch-meetings-and-cyberspaces-u-pratibha-mla-with-solidarity)