---
title: "പാനൂർ സ്വദേശി കണ്ണൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ; ഷെയർ ട്രേഡിംഗിൽ പണം നഷ്ടമായെന്ന് സൂചന"
english_title: "A resident of Panur hanged himself in a lodge room in Kannur; Indication of loss of money in share trading"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232792/a-resident-of-panur-hanged-himself-in-a-lodge-room-in-kannur-indication-of-loss-of-money-in-share-trading"
published_at: "2024-09-02T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5e043825ac_Untitled-1_copy.jpg"
keywords: []
---

# പാനൂർ സ്വദേശി കണ്ണൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ; ഷെയർ ട്രേഡിംഗിൽ പണം നഷ്ടമായെന്ന് സൂചന

> **Lead Summary:** പാനൂർ: പാനൂർ സ്വദേശി കണ്ണൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ .

## Article Content

പാനൂർ: പാനൂർ സ്വദേശി കണ്ണൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ .

പാനൂർ ചെണ്ടയാട് സ്വദേശി ചാലിൽ പറമ്പത്ത് ഹൗസിൽ പി. ജിതിൻ രാജാണ് (31) റെയിൽവേ സ്റ്റേഷൻ പരിസ രത്ത് മാർക്കറ്റ് റോഡിലുള്ള സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചത്.

ആലുവ എഫ്.എ.സി.ടിയിൽ മെക്കാനിക്കാണ് ജിതിൻരാജ്. ആറ് വർഷത്തോളമായി ജോലിയിൽ പ്രവേശിച്ചിട്ട്. മിനി ഞ്ഞാന്ന് അർധരാത്രിയോടെ ലോഡ്ജിലെത്തിയ ഇയാൾ മുറിയെടുത്ത് വാതിലടച്ചതായി രുന്നുവെന്ന് ലോഡ്‌ജ് ജീവനക്കാർ പറയുന്നു.

ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് 402 -ാം നമ്പർ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

വിട പറയുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നുമുള്ള മുഖവുരയോടെ ജിതിൻ രാജ് എഴുതിവച്ച ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സാമ്പത്തികമായിനേരിടുന്ന പ്രതിസന്ധിക്ക് കാരണമായത് ഷെയർ ട്രേഡിങ് തട്ടിപ്പാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ടത്രെ. തട്ടിപ്പിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ടൗൺ സി.ഐ: ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജിതിൻരാജിന്റെ ഫോണിലെ വിവരങ്ങൾ ശേഖരിക്കും. പരേതനായ രാജനാണ് ജിതിന്റെ പിതാവ്. അമ്മ: കമല. സഹോദരി: ജിൻസി. സംസ്കാരം ഉച്ചക്ക് നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232792/a-resident-of-panur-hanged-himself-in-a-lodge-room-in-kannur-indication-of-loss-of-money-in-share-trading)