---
title: "35കാരിയെ പീഡിപ്പിച്ച കേസിൽ പൊയിലൂർ സ്വദേശിക്ക് 10 വർഷം തടവും 75,000 രൂപ പിഴയും"
english_title: "10 years imprisonment and fine of Rs 75,000 for a native of Poilur in the case of molesting a 35-year-old woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232657/10-years-imprisonment-and-fine-of-rs-75000-for-a-native-of-poilur-in-the-case-of-molesting-a-35-year-old-woman"
published_at: "2024-09-02T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d56a2800a61_download_(2).jpg"
keywords: []
---

# 35കാരിയെ പീഡിപ്പിച്ച കേസിൽ പൊയിലൂർ സ്വദേശിക്ക് 10 വർഷം തടവും 75,000 രൂപ പിഴയും

> **Lead Summary:** ***പാനൂർ : *** 35കാരിയെ പീഡിപ്പിച്ച കേസിൽ പൊയിലൂർ സ്വദേശിക്ക് 10 വർഷം തടവും 75,000 രൂപ പിഴയും

## Article Content

***പാനൂർ : *** 35കാരിയെ പീഡിപ്പിച്ച കേസിൽ പൊയിലൂർ സ്വദേശിക്ക് 10 വർഷം തടവും 75,000 രൂപ പിഴയും

മുപ്പത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 10 വർഷം തടവിനും, 75,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ അതി വേഗ കോടതി ശിക്ഷിച്ചു.

പൊയിലൂർ സ്വദേശി ചാക്കേരി കുന്നത്ത് ഹൗസിൽ മനോജിനെയാണ് ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 60,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാര മായി നൽകണം.

2020-ൽ കൊളവല്ലൂർ പോലീസാണ് കേസ് രജി സ്റ്റർചെയ്തത്. ഇൻസ്പെക്ടർ വി.വി.ലതീഷ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232657/10-years-imprisonment-and-fine-of-rs-75000-for-a-native-of-poilur-in-the-case-of-molesting-a-35-year-old-woman)