---
title: "പാനൂരിൽ പുത്തൂർ വനിതാ സഹകരണ സംഘം പ്രവർത്തനം തുടങ്ങി"
english_title: "Puthur Women's Co-operative Society started working in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232650/puthur-womens-co-operative-society-started-working-in-panur"
published_at: "2024-09-02T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d565995a866_Untitled-4_copy.jpg"
keywords: []
---

# പാനൂരിൽ പുത്തൂർ വനിതാ സഹകരണ സംഘം പ്രവർത്തനം തുടങ്ങി

> **Lead Summary:** **പാനൂർ : ** പുത്തൂർ വനിതാ സഹകരണ സംഘം പാനൂരിനടുത്ത് കൂറ്റേരി കെ.സി. മുക്കിൽ പ്രവർത്തനം തുടങ്ങി.കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലത അധ്യക്ഷയായി സംഘം ഡയരക്ടർ പി.പി. സീന സ്വാഗതം പറഞ്ഞു.

## Article Content

**പാനൂർ : ** പുത്തൂർ വനിതാ സഹകരണ സംഘം പാനൂരിനടുത്ത് കൂറ്റേരി കെ.സി. മുക്കിൽ പ്രവർത്തനം തുടങ്ങി.കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലത അധ്യക്ഷയായി സംഘം ഡയരക്ടർ പി.പി. സീന സ്വാഗതം പറഞ്ഞു.

ആദ്യനിക്ഷേപ സ്വീകരണം കൂത്തുപറമ്പ് അസി. രജിസ്ത്രാർ കെ. അജീഷും വായ്പാ വിതരണം പാനൂർ യൂനിറ്റ് ഇൻസ്പെക്ടർ കെ.കെ. ആശിശും ഷെയർ സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. അനിൽകുമാറും നിർവഹിച്ചു.

കൂത്തു പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രികപതിയൻ്റവിട , പ്രജീഷ് പൊന്നത്ത്, ഇ. എം. ബഷീർ, വി.കെ. ചന്ദ്രൻ മാസ്റ്റർ, കെ.സി. സന്ദീപ് , പുരുഷോത്തമൻ കോമത്ത്, കെ.പി. രാമചന്ദ്രൻ മാസ്റ്റർ, ഇ ജീജ,സംഘം സിക്രട്ടറി പി. സുവിന്യ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232650/puthur-womens-co-operative-society-started-working-in-panur)