---
title: "നാദാപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിലിടിച്ച് അപകടം"
english_title: "A car out of control collided with several vehicles in Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232630/a-car-out-of-control-collided-with-several-vehicles-in-nadapuram"
published_at: "2024-09-02T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d54a5957fad_66d535de3d105_AACCIDENT.jpg"
keywords: []
---

# നാദാപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിലിടിച്ച് അപകടം

> **Lead Summary:** **നാദാപുരം: **നാദാപുരം സംസ്ഥാന പാതയിൽ പോലീസ് സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിലിടിച്ച് അപകടം.

## Article Content

**നാദാപുരം: **നാദാപുരം സംസ്ഥാന പാതയിൽ പോലീസ് സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിലിടിച്ച് അപകടം.

നാദാപുരം ടൗൺ ഭാഗത്തേക്ക് പോകാനായി സ്റ്റാർട്ട് ചെയ്ത കാർ ഉടൻ അതിവേഗത്തിൽ മുന്നോട്ട് നീങ്ങി ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു. യാത്രക്കാരൻ റോഡിൽ വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പിന്നീട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ഓട്ടോയിലും ഇടിച്ച് മറ്റൊരു ഇരുചക്രവാഹനവും ഇടിച്ച് തെറിപ്പിച്ച ശേഷം കാർ നിൽക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റുകയായിരുന്നു. ഞായറാഴ്ച്ച ആയതിനാൽ തിരക്കൊഴിഞ്ഞ റോഡായതിനാലാണ് വൻ അപകടം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232630/a-car-out-of-control-collided-with-several-vehicles-in-nadapuram)