---
title: "കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട ; വടകര സ്വദേശികൾ  അറസ്റ്റിൽ"
english_title: "Massive drug hunt at Koodupuzha Excise Check Post; Residents of Vadakara arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232626/massive-drug-hunt-at-koodupuzha-excise-check-post-residents-of-vadakara-arrested"
published_at: "2024-09-02T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5429b9e5a5_Untitled-1_copy.jpg"
keywords: []
---

# കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട ; വടകര സ്വദേശികൾ  അറസ്റ്റിൽ

> **Lead Summary:** പാനൂർ : കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട , വടകര സ്വദേശികൾ അറസ്റ്റിൽ . കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെയാണ് ബാംഗ്ലൂർ നിന്നും, വടകരയിലേക്ക് വരികയായിരുന്ന കെ എൽ 77 B 8061 സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 52.252 ഗ്രാം മെത്താഫിറ്റാമിനും, 12.90 ഗ്രാം കഞ്ചാവും കണ്ടെടുത്തത്.

## Article Content

പാനൂർ : കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട , വടകര സ്വദേശികൾ അറസ്റ്റിൽ . കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെയാണ് ബാംഗ്ലൂർ നിന്നും, വടകരയിലേക്ക് വരികയായിരുന്ന കെ എൽ 77 B 8061 സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 52.252 ഗ്രാം മെത്താഫിറ്റാമിനും, 12.90 ഗ്രാം കഞ്ചാവും കണ്ടെടുത്തത്.

വടകര ഒഞ്ചിയം പുതിയോട്ട് അമൽ നിവാസിൽ പി. അമൽ രാജ് (32), വടകര അഴിയൂർ കുഞ്ഞിപ്പള്ളി ചുംബങ്ങാടി പറമ്പ് പി. അജാസ് (32) എന്നിവരെ അറസ്റ്റ് ചെയ്തു.

ഇവർ സഞ്ചരിച്ച മാരുതി സിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്ക് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി മനോജ്, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് വി.പി ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ. ഇഎച്ച് വനിത സിവിൽ എക്സൈസ് ഓഫീസർ ജി.ദൃശ്യ, ഡ്രൈവർ ജുനീഷ് എന്നിവരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232626/massive-drug-hunt-at-koodupuzha-excise-check-post-residents-of-vadakara-arrested)