---
title: "കണ്ണൂർ ടൗണിൽ വൻ മയക്കു മരുന്ന് വേട്ട ; 2 കിലോ ഗ്രാം കഞ്ചാവും, 95 ഗ്രാം MDMA യും,  333മില്ലി ഗ്രാം LSD സ്റ്റാമ്പുവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ"
english_title: "Big drug hunt in Kannur town; Uttar Pradesh native arrested with 2 kg ganja, 95 g MDMA, 333 mg LSD stamp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232598/big-drug-hunt-in-kannur-town-uttar-pradesh-native-arrested-with-2-kg-ganja-95-g-mdma-333-mg-lsd-stamp"
published_at: "2024-09-02T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d52209eda72_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ടൗണിൽ വൻ മയക്കു മരുന്ന് വേട്ട ; 2 കിലോ ഗ്രാം കഞ്ചാവും, 95 ഗ്രാം MDMA യും,  333മില്ലി ഗ്രാം LSD സ്റ്റാമ്പുവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ ടൗണിൽ വൻ മയക്കു മരുന്ന് വേട്ട ; 2 കിലോ ഗ്രാം കഞ്ചാവും, 95 ഗ്രാം MDMA യും, 333മില്ലി ഗ്രാം LSD സ്റ്റാമ്പുവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

## Article Content

**കണ്ണൂർ: ** കണ്ണൂർ ടൗണിൽ വൻ മയക്കു മരുന്ന് വേട്ട ; 2 കിലോ ഗ്രാം കഞ്ചാവും, 95 ഗ്രാം MDMA യും, 333മില്ലി ഗ്രാം LSD സ്റ്റാമ്പുവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനനും, പാർട്ടിയും കണ്ണൂർ ടൗ ൺ ഭാഗത്തു നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്.

താളിക്കാവ് പരിസരത്ത് വെച്ച് 2 കിലോ ഗ്രാം കഞ്ചാവും 95 ഗ്രാം എംഡിഎംഎയും, 333മില്ലി ഗ്രാം എൽ.എസ്.സി സ്റ്റാമ്പുമായി ഉത്തർപ്രദേശ് വരാണസി സ്വദേശി ദീപു സഹാനി (24)യാണ് പിടിയിലായത്. കണ്ണൂർ ടൗൺ ഭാഗത്തും പരിസര പ്രദേശങ്ങളിലും മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ദീപു സഹാനി.

വളരെ ആസൂത്രിതമായി വിവിധയിനം മയക്കു മരുന്ന് വ്യാപാരം നടത്തുന്ന പ്രതി നിരവധി മയക്കു മരുന്ന് കേസിലെ പ്രതിയാണ്. ഒരു മാസം മുമ്പ് ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയയാളാണ് ദീപു. പ്രതിയെ കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) വി.പി ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) പി.പി സുഹൈൽ, സി.എച്ച് റിഷാദ്, എൻ.രജിത്ത് കുമാർ, എം. സജിത്ത്, സിവിൽ എക്സൈസ് ഓഫീസർ പി.വി ഗണേഷ് ബാബു, പി. നിഖിൽ, സീനിയർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ(ഗ്രേഡ്) സി.അജിത്ത്, EI & IB അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) കെ.ഷജിത്ത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232598/big-drug-hunt-in-kannur-town-uttar-pradesh-native-arrested-with-2-kg-ganja-95-g-mdma-333-mg-lsd-stamp)