---
title: "മാതൃഭൂമിയെ  കാത്ത് കാൽ നൂറ്റാണ്ട് ; 28 വർഷത്തെ രാജ്യ സേവനത്തിനു ശേഷം വിരമിച്ച വീര സൈനികന് പാനൂരിൽ ഉജ്വല വരവേൽപ്പ്"
english_title: "A quarter of a century waiting for Motherland; A rousing welcome for a brave soldier who retired after 28 years of service to the nation in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232560/a-quarter-of-a-century-waiting-for-motherland-a-rousing-welcome-for-a-brave-soldier-who-retired-after-28-years-of-service-to-the-nation-in-panur"
published_at: "2024-09-01T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d47beaed191_nqqqqqqqqqqqqq.jpg"
keywords: []
---

# മാതൃഭൂമിയെ  കാത്ത് കാൽ നൂറ്റാണ്ട് ; 28 വർഷത്തെ രാജ്യ സേവനത്തിനു ശേഷം വിരമിച്ച വീര സൈനികന് പാനൂരിൽ ഉജ്വല വരവേൽപ്പ്

> **Lead Summary:** *** *** 28വർഷത്തെ സ്തുതർഹ്യ രാജ്യ സേവനത്തിനു ശേഷം വിരമിച്ച വീര സൈനികൻ സുബേദാർ പ്രീജിത്തിന് പിറന്ന നാട് ഊഷ്മള വരവേൽപ് നൽകി.

## Article Content

*** *** 28വർഷത്തെ സ്തുതർഹ്യ രാജ്യ സേവനത്തിനു ശേഷം വിരമിച്ച വീര സൈനികൻ സുബേദാർ പ്രീജിത്തിന് പിറന്ന നാട് ഊഷ്മള വരവേൽപ് നൽകി.

കണ്ണൂർ വാരിയേഴ്സ് സൈനിക കൂട്ടായ്മയാണ് വേറിട്ട സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. അമ്പിളി നിവാസിൽ റിട്ടയേഡ് സർവ്വേ ഡപ്യൂട്ടി ഡയരക്ടർ ഗോവിന്ദൻ കുട്ടിയുടെയും പുഷ്പ്പവല്ലിയുടെയും മകനാണ് പ്രീജിത്ത്. പാനൂർ ഗുരുസന്നിധി പരിസരത്ത് നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ എലാങ്കോട്ടെ വീട്ടിലേക്ക് ആനയിച്ചത്.

ശൗര്യ ചക്ര പി.വി മനേഷിന്റെ അദ്ധ്യക്ഷതയിൽ വീട്ടിൽ നടന്ന ചടങ്ങിൽ പാനൂർ നഗര സഭ കൗൺസിലർമാരായ പി കെ ഇബ്രാഹിം ഹാജി, എം രത്നാകരൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി ടി രാജൻ മാസ്റ്റർ, മുൻ പഞ്ചായത്ത് മെമ്പർ കെ കുമാരൻ,

എൻ കെ നാണു മാസ്റ്റർ, ശ്രീധരൻ, ബാലൻ, ഇ.ബാബു മാസ്റ്റർ, പി പി അബൂബക്കർ, പി പത്മനാഭൻ, പി കെ നാണു, ശ്രീലാൽ എന്നിവർ സംസാരിച്ചു പ്രദേശത്തെ വിമുക്ത ഭടൻ മാരെയും വയനാട് ദുരന്തത്തിൽ സേവനം നടത്തിയ കണ്ണൂർ വാരിയേ സിന്റെ അംഗങ്ങളെയും ചടങ്ങിൽ അനുമോദിച്ചു.കെ.വി അജയൻ സ്വഗതവും ഷിനോദ് ഭാനു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232560/a-quarter-of-a-century-waiting-for-motherland-a-rousing-welcome-for-a-brave-soldier-who-retired-after-28-years-of-service-to-the-nation-in-panur)