---
title: "കോൺഗ്രസ് നേതാവ് പന്ന്യന്നൂരെ ഇ.ശ്രീധരക്കുറുപ്പിനെ അനുസ്മരിച്ചു"
english_title: "Congress leader Pannyannure remembered E. Sridharakurup"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232460/congress-leader-pannyannure-remembered-e-sridharakurup"
published_at: "2024-09-01T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3fc1f1cb12_Untitled-1_copy.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് പന്ന്യന്നൂരെ ഇ.ശ്രീധരക്കുറുപ്പിനെ അനുസ്മരിച്ചു

> **Lead Summary:** **പന്ന്യന്നൂർ: ** കോൺഗ്രസ്സ് നേതാവും, കെ.എ.പി.ടി യൂണിയൻ നേതാവുമായിരുന്ന ഇ. ശ്രീധര കുറുപ്പിൻ്റെ 12ാം ചരമവാർഷിക ദിനം ആചരിച്ചു.

## Article Content

**പന്ന്യന്നൂർ: ** കോൺഗ്രസ്സ് നേതാവും, കെ.എ.പി.ടി യൂണിയൻ നേതാവുമായിരുന്ന ഇ. ശ്രീധര കുറുപ്പിൻ്റെ 12ാം ചരമവാർഷിക ദിനം ആചരിച്ചു.

കോൺഗ്രസ്സ് നേതാക്കളും, പ്രവർത്തകരും ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം കോടിയേരി ബ്ലോക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു.

പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി. ഭാർഗ്ഗവൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു ടി.പി. പ്രേമനാഥ് , ദിനേശൻ പച്ചോളിൽ , കെ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232460/congress-leader-pannyannure-remembered-e-sridharakurup)