---
title: "കോരപ്പുഴ പാലത്തില്‍ നിന്ന് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് വടകര കോട്ടപ്പള്ളി സ്വദേശി"
english_title: "The man who jumped from the Korapuzha bridge was identified; The deceased was a native of Vadakara Kottapally"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232426/the-man-who-jumped-from-the-korapuzha-bridge-was-identified-the-deceased-was-a-native-of-vadakara-kottapally"
published_at: "2024-09-01T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3d89786e83_66d33a235c958_vatakara.jpg"
keywords: []
---

# കോരപ്പുഴ പാലത്തില്‍ നിന്ന് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് വടകര കോട്ടപ്പള്ളി സ്വദേശി

> **Lead Summary:** ** **കൊയിലാണ്ടി കോരപ്പുഴ പാലത്തിൽ നിന്നും ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. വടകര കോട്ടപ്പള്ളി സ്വദേശി ഇന്നോത്ത് ബിജീഷ് (47 വയസ്സ്) ആണ് മരിച്ചത്.

## Article Content

** **കൊയിലാണ്ടി കോരപ്പുഴ പാലത്തിൽ നിന്നും ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. വടകര കോട്ടപ്പള്ളി സ്വദേശി ഇന്നോത്ത് ബിജീഷ് (47 വയസ്സ്) ആണ് മരിച്ചത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ സംസ്കരിക്കും. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഇയാൾ കോരപ്പുഴ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്.

ഇതുവഴി കടന്നുപോയ ഡെലിവറി ബോയ് ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തി.

കോരപ്പുഴയ്ക്ക് അടുത്തുള്ള കാപ്പാട് കണ്ണൻകടവിൽ നിന്നും സന്ധ്യയോടെയാണ് മൃതദേഹം ലഭിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അച്ഛൻ ഭാസ്‌കരൻ, അമ്മ രാധ, ഭാര്യ നിഷ, മകൾ അനാമിക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232426/the-man-who-jumped-from-the-korapuzha-bridge-was-identified-the-deceased-was-a-native-of-vadakara-kottapally)