---
title: "ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; വീ​ട്ടി​ൽ​നി​ന്ന് ഇറങ്ങിയത് ജോ​ലി​ക്കെ​ന്ന് പറഞ്ഞ് "
english_title: "Kannur native complained that he could not see the youth; He left the house saying it was for work"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232420/kannur-native-complained-that-he-could-not-see-the-youth-he-left-the-house-saying-it-was-for-work"
published_at: "2024-09-01T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3d7d05507e_66d3d0f2f210a_kannur.jpg"
keywords: []
---

# ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; വീ​ട്ടി​ൽ​നി​ന്ന് ഇറങ്ങിയത് ജോ​ലി​ക്കെ​ന്ന് പറഞ്ഞ് 

> **Lead Summary:** **ക​ണ്ണൂ​ർ: ** ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. പെ​ട​യ​ങ്ങോ​ട് പ​ടി​യൂ​ർ ഇ​ർ​ഫാ​ന​സ് ഹീ​സി​ൽ ഇ​ബ്രാ​ഹി​മി​ന്റെ മ​ക​ൻ സി.​എ​ച്ച്. ഇ​ജാ​സി​നെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16 മു​ത​ൽ കാ​ണാ​താ​യ​ത്.

## Article Content

**ക​ണ്ണൂ​ർ: ** ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. പെ​ട​യ​ങ്ങോ​ട് പ​ടി​യൂ​ർ ഇ​ർ​ഫാ​ന​സ് ഹീ​സി​ൽ ഇ​ബ്രാ​ഹി​മി​ന്റെ മ​ക​ൻ സി.​എ​ച്ച്. ഇ​ജാ​സി​നെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16 മു​ത​ൽ കാ​ണാ​താ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ ജോ​ലി​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ൽ​നി​ന്ന് തി​രി​ച്ച​ത്. യു​വാ​വ് ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ന്ന ചി​ത്ര​വും ല​ഭി​ച്ചി​രു​ന്നു. ഇ​രി​ക്കൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.

യു​വാ​വി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497947319, 9497980850 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഇ​രി​ക്കൂ​ർ എ​സ്.​ഐ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232420/kannur-native-complained-that-he-could-not-see-the-youth-he-left-the-house-saying-it-was-for-work)