---
title: "ഇ.പിയുടെ തീരുമാനം എന്ത്..? ഉറ്റുനോക്കി രാഷ്ട്രീയ കേരളം"
english_title: "What is the decision of EP..? Staring Political Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232382/what-is-the-decision-of-ep-staring-political-kerala"
published_at: "2024-08-31T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d33dd335503_66d2a8e206d80_Untitled-2_copy.jpg"
keywords: []
---

# ഇ.പിയുടെ തീരുമാനം എന്ത്..? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

> **Lead Summary:** ഇ.പിയുടെ തീരുമാനം എന്ത്..? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

## Article Content

ഇ.പിയുടെ തീരുമാനം എന്ത്..? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

തനിക്കെതിരെയുള്ള കുറ്റപത്രം വായിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിലെ വസതിയിലെത്തിയ ഇ.പി.ജയാരജൻ ഇനി എന്താണ് തീരുമാനിക്കുകയെന്ന് ഉറ്റുനോക്കി പാർട്ടിയും രാഷ്ട്രീയ കേരളവും.

പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ ജയരാജൻ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിൽ അദ്ദേഹം അവധി അപേക്ഷയും നൽകി വീട്ടിൽ വിശ്രമജീവിതം നയിക്കാനാണ് സാധ്യതയെ ന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

താൻ ജീവവായു പോലെ കരുതിയ പാർട്ടി തനിക്ക് നീതി നൽകിയില്ലെന്ന് അദ്ദേഹത്തിന് നേരത്തെ തന്നെ പരാതിയുണ്ടത്രെ. എം.വി.ആർ പാർട്ടിയെ വെല്ലുവിളിച്ച പ്പോൾ കണ്ണൂരിൽ പാർട്ടിയെ കോട്ടകെട്ടി തടഞ്ഞവരിൽ പ്രമുഖ നായിരുന്നു ഇ.പി ജയരാജൻ.

പിന്നീട് വി.എസ് ഉയർത്തിയ വെല്ലുവിളിയിൽ പിണറായി വിജയന്റെ പടനായകനായി സംസ്ഥാന ത്താകെ നിന്നതും ജയരാജനായിരുന്നു.

പാർട്ടി സ്ഥാപനങ്ങൾ വളർത്തുന്നതിൽ സംഘടനക്ക് പണം ആവശ്യം വന്നപ്പോഴൊക്കെ ആവശ്യത്തിലധികം വാങ്ങിക്കൊടുത്ത പാരമ്പര്യവുമുണ്ട് ജയരാജന്.

എൽ ഡി എഫ് സ്ഥാനത്തു നിന്നും ഇ.പി പടിയിറങ്ങുമ്പോൾ ചോദ്യങ്ങൾ അനവധി ബാക്കിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232382/what-is-the-decision-of-ep-staring-political-kerala)