---
title: "തലശേരിയിൽ നാട്ടുകാർ നോക്കിനിൽക്കെ ബോട്ട് ജട്ടിയിൽ നിന്നും പുഴയിൽ ചാടിയ 18 കാരി മുങ്ങിമരിച്ചു. "
english_title: "In Thalassery, an 18-year-old girl jumped into the river from a boat while locals were watching and drowned."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232292/in-thalassery-an-18-year-old-girl-jumped-into-the-river-from-a-boat-while-locals-were-watching-and-drowned"
published_at: "2024-08-31T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2dee45e368_Untitled-5_copy.jpg"
keywords: []
---

# തലശേരിയിൽ നാട്ടുകാർ നോക്കിനിൽക്കെ ബോട്ട് ജട്ടിയിൽ നിന്നും പുഴയിൽ ചാടിയ 18 കാരി മുങ്ങിമരിച്ചു. 

> **Lead Summary:** തലശേരി: തലശേരിയിൽ നാട്ടുകാർ നോക്കിനിൽക്കെ ബോട്ട് ജട്ടിയിൽ നിന്നും പുഴയിൽ ചാടിയ 18 കാരി മുങ്ങിമരിച്ചു.

## Article Content

തലശേരി: തലശേരിയിൽ നാട്ടുകാർ നോക്കിനിൽക്കെ ബോട്ട് ജട്ടിയിൽ നിന്നും പുഴയിൽ ചാടിയ 18 കാരി മുങ്ങിമരിച്ചു.

പരിസരവാസികൾ നോക്കി നിൽകെ എരഞ്ഞോളി പുഴയിൽ ചാടിയ 18 കാരിമുങ്ങിമരിച്ചു. കൊളശേരികാവുംഭാഗം വാവാച്ചി മുക്കിലെ പുത്തലത്ത് വീട്ടിൽ  ശ്രേയ (18)യാണ് മരണപ്പെട്ടത്.

അമ്മ ഷീബയും സഹോദരങ്ങളുമൊത്ത്  ശ്രേയ ഇപ്പോൾ കോടിയേരി ഉക്കണ്ടൻ പിടികയിലെ എസ്.സി. ക്വാർട്ടേഴ്സിലാണ് താമസം. രാവിലെ 11-30ഓടെ  പെൺകുട്ടി തനിച്ച് എരഞ്ഞോളി പാലത്തിനടുത്ത  ബോട്ടുജട്ടിയിലേക്ക് നടന്നു പോവുന്നത് പരിസരത്തുള്ളവർ കണ്ടിരുന്നു. പൊടുന്നനെ  പുഴയിലേക്ക് ചാടുകയായിരുന്നു.

കണ്ടു നിന്നവർ പോലിസിലും ഫയർഫോഴ്സിലും വിവരം നൽകി. നാട്ടുകാരിൽ ചിലർ പുഴയിലിറങ്ങി രക്ഷാപ്രവർത്തനത്തിലൂടെ പെൺകുട്ടിയെ കരയിലെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും അഗ്നിശമനേ സേ സേനയും സ്ഥലത്തെത്തിയിരുന്നു.-

പെൺകുട്ടി പുഴയിൽ ചാടിയ സ്ഥലത്ത് നിന്നും ഒരു മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. സ്നേഹ, ഇന്ദ്രജിത്ത് എന്നിവരാണ് ശ്രേയയുടെ സഹോദരങ്ങൾ. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232292/in-thalassery-an-18-year-old-girl-jumped-into-the-river-from-a-boat-while-locals-were-watching-and-drowned)